Saturday, April 27, 2024
HomePoemsകാന്താരറാണി....... (കവിത)

കാന്താരറാണി……. (കവിത)

കാന്താരറാണി....... (കവിത)

 നിഷ ഉണ്ണി. (Street Light fb group)
നാലുചുവരുകളെ നോക്കി ഞാന്‍ നിശബ്ദം മൊഴിഞ്ഞു
‘റാണിയാണു ഞാന്‍’
ഈ കൊട്ടാരത്തിലെ..
ഈ കാന്താരത്തിലെ…കാന്താരറാണി.
എന്‍റെ മോഹങ്ങളുടെ കാന്താരം..
ഇഷ്ടങ്ങളുടെ കാന്താരം.
ഇവിടെ തളിരിടും വല്ലരികളില്‍
ഇഷ്ടസുഗന്ധം നിറഞ്ഞിരിക്കുന്നു.
മോഹജലം തളിച്ചു ഞാന്‍
വിരിയിക്കുമോരോ സൂനവും
പേലവമാര്‍ന്നതിന്‍ പൂവുടല്‍
അനുവേലം തഴുകുമെന്‍ ഗണ്ഡത്തെ..
ഹര്‍ഷോന്മാദമേകിയെന്‍ ചിത്തവല്ലിയില്‍
മരന്ദം തൂകിനില്ക്കും.
ഇതിലേ ഒഴുകുമീ വനഗംഗതന്‍ തീരത്തു
ഹസിതം പൊഴിക്കുന്നു കാട്ടുത്യത്താവും
പൂക്കള്‍ നീളേ വിരിച്ചൊരാ ഇലഞ്ഞിയും
കാറ്റിന്‍റെ സംഗീതമേറ്റു ചൊല്ലുന്ന പേരാലും
ഗായകരാം പതംഗങ്ങളും
മറുപാട്ടു പാടുന്ന പൂങ്കുയിലും
മിഴിവാര്‍ന്നു നില്ക്കുമീ പേടമാന്‍കൂട്ടവും..
അതേ..റാണിയാണു ഞാന്‍
കാന്താരറാണി..ഞാന്‍ എനിക്കായി
തീര്‍ത്ത വിണ്ണിലെ കാന്താരറാണി .

 

RELATED ARTICLES

Most Popular

Recent Comments