Thursday, May 2, 2024
HomePoemsഞാനാരാ ........ (കവിത)

ഞാനാരാ …….. (കവിത)

ഞാനാരാ ........ (കവിത)

ഷംസു പൂമ .. (Street Light fb group)
എനിക്ക്
എന്നെയൊന്ന്
പരിചയപ്പെടണം,
ഞാനാരാ..?
പലചരക്ക് കടക്കാരൻ
കേളുനായര്
പറഞ്ഞു:
“ഓൻ പിശുക്കനാ ….”
ബീപാത്തൂന്റെ
മാപ്പിള
ബീരാൻ പറഞ്ഞു:
“ഓളോട് ഓൻ കളവാ പറയുക .”
ക്ഷേത്ര പൂജാരിയും
പള്ളി ഖത്തീബും
ചേർന്നുപറഞ്ഞു:
“ഓൻ ദൈവവിശ്വാസിയല്ലെന്ന് !”
ക്ഷയരോഗം പിടിപെട്ടുകിടക്കുന്ന
പുലയൻചാത്തു മോളോട് പറഞ്ഞു:
“അയാൾ നല്ല മനുഷ്യനാ…..”
രാഷ്ട്രീയപാർട്ടിക്കാർ
ഓരോരുത്തരും
പറഞ്ഞു:
“ഓൻ നമ്മുടെ ആളാ …..”
മകൾക്ക്
മുഴുവൻ എ പ്ലസ്സ്
കിട്ടിയപ്പോൾ കുശവത്തി
നാണിയമ്മ വന്നുപറഞ്ഞു:
“നിങ്ങളെ ദൈവം തുണയ്ക്കും .”
നാടൻവാറ്റുകാരും
ശീട്ടുകളിക്കാരും
പ്രമാണിമാരോടൊപ്പംചേർന്ന്
പറഞ്ഞു :”ഓൻ ഒറ്റുകാരനാ ….”
നായയും പൂച്ചയും
കോഴിയും താറാവും
നാൽക്കാലികളും കീരിയും പാമ്പും
ഓൻ നല്ലവനാണവനെന്ന്
കാട്ടി കൊടുത്തു .
ഞാനാരാണന്നറിയാൻ
മിണ്ടുന്ന
ദൈവത്തെ തേടിയിറങ്ങി,
ഞാനാരാ……??
RELATED ARTICLES

Most Popular

Recent Comments