Saturday, May 18, 2024
HomePoemsഓട്ടക്കാലണകൾ .. (കവിത)

ഓട്ടക്കാലണകൾ .. (കവിത)

ഓട്ടക്കാലണകൾ .. (കവിത)

ജിജി ഹസ്സൻ. (Street Light fb group)
പണ്ടത്തെ പാട്ടില്ല
ഞൊണ്ടിക്കളിയില്ല
വിരൽത്തുമ്പാൽ
സർവ്വവും
കണ്മുന്നിൽ വിടരുന്നു …!
മലർന്നു കിടന്നങ്ങു
മതിമറന്നാസ്വദിച്ചു
മലർക്കെ തുറക്കും
മറയില്ലാ ക്കാലങ്ങൾ …
നേർക്കുനേർ നോക്കില്ല
നിവർന്നു നടക്കില്ല
കൗശല കണ്ണും തുറന്നു
പിടിച്ചിട്ടു തുരന്നു കവരുന്ന
സ്വാർത്ഥക്കലികാലം ..
വിയർപ്പിന്ന് വിലയറിയാ
വലയെറിയും കൂട്ടങ്ങൾ ,
ആവശ്യ വേശ്യകൾ …
ആർഭാടപൂർവം കാലം
കഴിക്കവേ …
സ്വയം ഒഴിച്ചാരോടും
സ്നേഹിക്കാൻ മറന്നീടും ..
സ്മേരമോ സൂക്ഷിക്കും
കെണിയൊരുക്കീടാൻ മാത്രം ..
കൂടും കൂട്ടങ്ങളിൽ നിന്നെന്നോ
ഒഴിഞ്ഞുപോയി നന്മയുടെ വെണ്മ
കറുത്തു കനത്തിട്ടു
കട്ടുമുടിക്കുവാൻ,
കള്ളുകുടിക്കുവാൻ,
ഐകമത്യമൊന്നേറ്റി
മഹാബലം നേടുവാൻ …!!
RELATED ARTICLES

Most Popular

Recent Comments