Friday, April 26, 2024
HomePoemsഒറ്റയ്കൊരോർമ്മ..... (കവിത)

ഒറ്റയ്കൊരോർമ്മ….. (കവിത)

ഒറ്റയ്കൊരോർമ്മ..... (കവിത)

ഷംസു പൂമ. (Street Light fb group)
നിന്നെകാണാതേയും
കേൾക്കാതേയും അടുത്തൊന്നും
ഉറങ്ങിയിട്ടില്ല.
ഇന്ന് ഞാനൊറ്റക്കാണു
അതും ഭൂമിയിൽ കുഴിച്ച
കുഴിയിൽ.
നീ ഉടലോടെ അവിടെ തനിച്ചല്ല
മിണ്ടാനും പറയാനുമാളുകളേറെ.
നാളെ ശരീരം വീർക്കും
പുഴുത്ത്‌ നാറും
ഭോജിക്കാനായ്‌ പുഴുക്കളും എറുമ്പുകളും
വന്നിട്ടുണ്ട്‌.
ആരുമൊന്നും ചോദിക്കുന്നില്ല.
കണ്ണുകൾ പോവും രൂപം മാറും
നീകണ്ടാൽ അറുപ്പാവും.
കുഴിച്ച്‌ മൂടിയമണ്ണു ഏറ്റെടുക്കും
കടിച്ചാൽ പൊട്ടാതെ എല്ലുകൾ
അവശേഷിക്കും.തലയോട്ടിയും
തലമുടിയും.
അപ്പോഴേക്കും നീയുമെന്നെമറക്കും
മറന്നല്ലേ പറ്റൂ.
ഭാഗം വെപ്പ്‌ തുടങ്ങിയോ…
വെള്ളസാരിമാത്രം ധരിച്ചെന്നെയോർക്കരുത്‌..
എല്ലാവരിലൊരുവളായ്‌ വീറോടെ
ജീവിക്കണം.

 

RELATED ARTICLES

Most Popular

Recent Comments