Friday, May 17, 2024
HomeSTORIESനങ്ങേലി.. ( ചെറുകഥ )

നങ്ങേലി.. ( ചെറുകഥ )

ജിജി. (Street Light fb group)
ആരുടെയോ
തലോടലേറ്റപോലെ,
സാവിത്രി കണ്ണുതുറന്നു …..
പുറത്തു് ചന്നംപിന്നം ചാറുന്ന മഴ
കനത്തു വരുന്നു …
ആരോ അടക്കിപ്പിടിച്ചു ചിരിക്കുന്നുവോ. …!
അല്ലെങ്കിലും രമണൻ മാമ പറഞ്ഞതാ നാലുകെട്ടിനുള്ളിൻ
തനിച്ചുറങ്ങേണ്ടെന്ന് …
പണ്ടൊക്കെയുണ്ടായിരുന്ന ആചാരങ്ങൾ മുടങ്ങി കിടക്കുകയല്ലേ….
അവൾ ബാംഗ്ലൂരിലെ ഹോസ്റ്റലിൽ നിന്നും കാലത്തു വന്നു …
രാവുണ്ണി വന്നടിച്ചു വാരിയിട്ടിരുന്നു…., തനിയെ എന്നുള്ളത് ഓർത്തുമില്ല….
അന്നേരത്തെ ധൈര്യത്തിന് ഒന്നും
ചിന്തിച്ചുമില്ല…
ഈശ്വരാ കറണ്ടും പോയല്ലോ …
കടവാവലുകളെ പോലെ എന്തോ
ജനാലയിൽ വന്നു
തട്ടി പറക്കുന്നപോലെ…..
വടക്കേ പറമ്പിലൂടെ ആരോ ചങ്ങലവലിക്കുന്ന ശബ്ദം…..
പണ്ട് മുത്തശ്ശിയിൽ നിന്നും കേട്ട കഥകൾ അവൾക്കു ഓർമ്മ വന്നു…
ദൈവമേ അതൊക്കെ വിശ്വസിക്കേണ്ടതായി വരുമോ ?
നങ്ങേലിയാവുമോ …
തറവാട്ടിലെ കൃഷ്ണൻ മാമയുടെ മകൾ,
ഞാൻ ജനിക്കുന്നതിനു മുൻപ് അവർ കിഴക്കിനിയിലെ കുളത്തിൽ മുങ്ങി
മരിച്ചതാണെന്നു കേട്ടിട്ടുണ്ട് ..
സൗന്ദര്യത്തിന്റെ നിറകുടമായിരുന്നത്രെ അവർ….
പൊന്നിന്റെ നിറവും, പനംകുല പോലെ സമൃദ്ധമായ കേശഭാരവും ,
പട്ടുപാവാടയും അണിഞ്ഞവൾ പാറിനടന്നിരുന്നത്രെ ….
നായ്ക്കളുടെ ഓരിയിടലിനിടെ
ഒരു പൊട്ടിച്ചിരിയാണോ കേട്ടത് !
ഓർമ്മകളിൽ നിന്നും സാവിത്രി ഞെട്ടിയുണർന്നു …
അതാ ഒരു വെളുത്ത രൂപം
ഈശ്വരാ എന്റെ നേർക്കാണല്ലോ വരുന്നത് …
അവൾ സർവ്വശക്തിയുമെടുത്തു അലറിക്കരഞ്ഞു !!
പക്ഷെ ശബ്ദം പുറത്തേക്കു വരുന്നില്ല..
ഞെട്ടിയുണർന്നവൾ, ജാള്യതയോടെ
അടുത്തിരുന്ന എന്നെ നോക്കി…!
എന്തുപറ്റി ?
ബസ്സിൽ യാത്രചെയ്യുമ്പോൾ ഇങ്ങനെയും ഉറങ്ങാമോ,….
ഞാൻ,സാവിത്രിയോട് അല്പം നീരസഭാവത്തിൽ ചോദിച്ചു ..
കണ്ട സ്വപ്നത്തിന്റെ കഥ അവൾ പറഞ്ഞപ്പോൾ ഒരു നേർക്കാഴ്ച പോലെ , ‘നങ്ങേലി’ എന്നിലും വന്നു നിറയുകയായിരുന്നു….!!

 

RELATED ARTICLES

Most Popular

Recent Comments