Wednesday, December 10, 2025
HomeAmericaമിയാമി മേയർ തിരഞ്ഞെടുപ്പ്: 30 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഡെമോക്രാറ്റ് വിജയം.

മിയാമി മേയർ തിരഞ്ഞെടുപ്പ്: 30 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഡെമോക്രാറ്റ് വിജയം.

പി പി ചെറിയാൻ.

ഫ്ലോറിഡ :ചൊവ്വാഴ്ച നടന്ന മയാമി-ഡേഡ് കൗണ്ടി മേയർ റൺഓഫ് തിരഞ്ഞെടുപ്പിൽ മുൻ മിയാമി-ഡേഡ് കൗണ്ടി കമ്മീഷണർ എലീൻ ഹിഗ്ഗിൻസ് വിജയിച്ചു,  ഇതോടെ, 30 വർഷത്തിലധികമായി മിയാമി നഗരത്തിൽ ഒരു ഡെമോക്രാറ്റ് മേയറായി തിരഞ്ഞെടുക്കപ്പെടുന്നത് ഇതാദ്യമാണ്.

അനൗദ്യോഗിക ഫലമനുസരിച്ച്, ഹിഗ്ഗിൻസ് 59% വോട്ട് നേടി. എതിർ സ്ഥാനാർത്ഥിയായ മുൻ സിറ്റി മാനേജർ എമിലിയോ ഗോൺസാലസിന് 41% വോട്ടാണ് ലഭിച്ചത്.

റിപ്പബ്ലിക്കൻ പാർട്ടിയുടെ പിന്തുണയോടെ മത്സരിച്ച ഗോൺസാലസിനെ ഗവർണർ റോൺ ഡിസാന്റിസും അന്നത്തെ പ്രസിഡന്റ് ട്രംപും പിന്താങ്ങിയിരുന്നു. എന്നാൽ ഹിഗ്ഗിൻസിനെ പ്രമുഖ ഡെമോക്രാറ്റുകൾ പിന്തുണച്ചു.

നഗരത്തിന്റെ ചരിത്രത്തിൽ മിയാമി മേയറായി തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ വനിത കൂടിയാണ് ഹിഗ്ഗിൻസ്.

താങ്ങാനാവുന്ന ഭവനം (Affordable Housing), വെള്ളപ്പൊക്ക പ്രതിരോധം, നഗര വികസനം, ഭരണപരമായ സുതാര്യത എന്നിവയായിരുന്നു ഹിഗ്ഗിൻസിന്റെ പ്രധാന വാഗ്ദാനങ്ങൾ.

വിജയം മിയാമി രാഷ്ട്രീയത്തിൽ ഒരു വഴിത്തിരിവായി കണക്കാക്കപ്പെടുന്നു.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments