Saturday, April 27, 2024
HomeSTORIESഎന്റെ പ്രണയിനി എന്റെ ഭാര്യ. (കഥ)

എന്റെ പ്രണയിനി എന്റെ ഭാര്യ. (കഥ)

എന്റെ പ്രണയിനി എന്റെ ഭാര്യ. (കഥ)

സുധീമുട്ടം. (Street Light fb group)
“ടാ ഞാൻ മരിച്ചു കഴിഞ്ഞാൽ നീയൊന്നു കൂടി കെട്ടണം.
എന്തിനെന്നറിയാമോ ഞാൻ ഭൂമിയുടെ ആഴങ്ങളിൽ ഒളിച്ചാലും എന്റെ പ്രാണനായ നീ ആരും കൂട്ടിനില്ലാതെ ഏകനായി അലയരുത്
ഇല്ല പെണ്ണെ നിന്നെ ഒരു മരണത്തിനും ഞാൻ വിട്ടുകൊടുക്കില്ല.നീയെന്റെ പ്രിയപ്പെട്ടവളാണ്
കാലം എഴുതിയ കണക്ക് പുസ്തകത്തിന്റെ ഒരു താളും മനുഷ്യർക്ക് തിരുത്തിയെഴുതാൻ ആവില്ലെടാ.നീയതന്തെ മറന്നു പോകുന്നു.ഇന്നല്ലെങ്കിൽ നാളെ ഞാനും നീയുമെല്ലാം മണ്ണിലേക്ക് മടങ്ങണ്ടതാണെന്ന സത്യം മറക്കരുത്.സ്നേഹം കൊണ്ട് വിളക്കിചേർത്തതെല്ലാം വിരഹത്തിന്റെ കൂട്ടുകാരിയാണ്
ചില വിരഹങ്ങൾ സുഖമുളളൊരു ഓർമ്മയാണു പെണ്ണെ.തിരികെ ലഭിക്കുമെന്നുളള പ്രതീക്ഷയുടെ കാത്തിരുപ്പിന്റെ സുഖമുളളൊരു നൊമ്പരം
ഇതാ ഞാൻ നിന്നോടൊന്നും പറയാത്തെ.വായ് തുറന്നാൽ സാഹിത്യം.എനിക്കിതൊന്നും അത്ര വശമില്ലാട്ടൊ.ഞാനൊരു സാധാരണ പെൺകുട്ടി മാത്രം
മം..സാധാരണക്കാരി ബാക്കിയുളളവന്റെ ഹൃദയം കീഴ്പ്പെടുത്തിയല്ലോ
അത് പെൺകുട്ടികളുടെ മിടുക്കാട്ടൊ.ഞാൻ പറഞ്ഞതിനു നീയെന്താ മറുപടി തരാത്തെ.അത് പറയ്
നിന്നെ മറന്നു കൊണ്ടൊരു ജീവിതം എനിക്ക് ചിന്തിക്കാനെ കഴിയില്ല പെണ്ണെ.അതിനാണോ നിന്നെ ഞാനിത്ര നാളും പ്രണയിച്ച് സ്വന്തമാക്കിയത്
ഞാൻ യാത്രയായലും എനിക്ക് വിഷമം ഇല്ലായിരുന്നു.ഇത്ര നാളും ഒരു കുഞ്ഞിനെ നിനക്ക് തരാൻ കഴിഞ്ഞില്ലെ എനിക്ക് അതൊരു തീരാ ദുഃഖമാണിന്നെന്റെ മനസ്സിലും.
എനിക്ക് നീയെന്റെ മോളും ഞാൻ നിനക്ക് മോനുമായിരുന്നില്ലെ .കുഞ്ഞുങ്ങളില്ലാത്തതിന്റെ സങ്കടം നമ്മൾ പരസ്പരം അറിയിച്ചട്ടില്ല.പിന്നെ എന്തിനാ നീയിങ്ങനെയൊക്ക് പറഞ്ഞ് എന്നെ വിഷമിപ്പിക്കുന്നത്
കുഞ്ഞുങ്ങൾ ഉണ്ടായിരുന്നെങ്കിൽ എനിക്ക് സങ്കടമില്ലായിരുന്നു.കാരണം നീ ഒറ്റക്ക് ആവുകയില്ലായിരുന്നു.എന്നെ നിനക്ക് നമ്മുടെ മക്കളിൽ ദർശിക്കാമായിരുന്നു.ഈശ്വരൻ എന്നോട് കരുണ കാണിച്ചില്ല
പോട്ടെ നീയതൊന്നും ചിന്തിച്ച് മനസ്സ് വേദനിപ്പിക്കണ്ട.ന്റെ നല്ല കുട്ടിയായി കിടന്ന് ഉറങ്ങ്
ഇല്ലെടാ എനിക്ക് ഉറങ്ങാൻ പറ്റുന്നില.അസ്ഥികൾ പൊടിഞ്ഞ് നുറുങ്ങുന്ന വേദന.നിനക്ക് തന്നെ അറിയില്ലെ ഡോക്ടർമാരും ഉപേക്ഷിച്ചവളല്ലേ ഞാൻ.എന്റെ രോഗം ഇത് വരെ കണ്ടു പിടിക്കാൻ വൈദ്യശാസ്ത്രത്തിനു ഇത് വരെ കണ്ടു പിടിക്കാൻ കഴിഞ്ഞട്ടില്ലെന്ന് നിനക്കറിയാമല്ലോ.നീയെനിക്ക് സത്യം ചെയ്തു താൾ.ഞാൻ മരിച്ചു കഴിഞ്ഞാലെ നീയൊരു പെണ്ണു കെട്ടാവൂ.അത് വരെ നീയെന്റെ സ്വന്തമായിരിക്കണം
ശരി..ഇതാ ഞാൻ നിനക്ക് വേണ്ടി ഞാൻ സത്യം ചെയ്യുന്നു.ആരെ വിവാഹം കഴിച്ചാലും എനിക്ക് ഏറ്റവും പ്രിയ ഭാര്യ നീയായിരിക്കും.
മതി എനിക്ക് സന്തോഷമായി.നീയിനി ഇവിടെ എന്റെ അടുത്ത് വന്ന് കിടക്ക്.എന്നെയൊന്ന് കെട്ടിപ്പിടിക്കടാ.ചുംബങ്ങൾ കൊണ്ട് മൂടിയുറക്ക്.നിന്റെ സാമിപ്യത്തിൽ എന്റെ വേദന കുറച്ചെങ്കിലും ഒന്നും കുറയും
അങ്ങനെ എത്ര നേരം കിടന്നെന്ന് അറിയില്ല.ഞാനൊന്ന് മയങ്ങിപ്പോയി.ഏതോ ദുഃസ്വപ്നം കണ്ട് ഞെട്ടി ഉണർന്ന് നോക്കുമ്പോൾ അവൾ അഗാധ നിദ്രയിലായിരുന്നു.മെല്ലെ അവളുടെ കവിളുകളെ തഴുകിയപ്പോൾ അവളിലെ തണുപ്പ് എന്നെ അസ്വസ്തനാക്കി.ഒരു ചെറു ചലനം പോലുമവൾക്കില്ല.ശ്വാസഗതി നിലച്ചിരിക്കുന്നു.അവളുടെ മുഖത്ത് ധാരയായി ഒഴുകിയ മിഴിനീർകണങ്ങൾ തോർന്നിരിക്കുന്നു.ചാടിയെഴുന്നേൽക്കാൻ ശ്രമിച്ച ഞാൻ അപ്പോഴും എന്നെ കെട്ടിപ്പിടിച്ചിരുന്ന കൈകളാൽ ബന്ധിതനായിരുന്നു”

 

RELATED ARTICLES

Most Popular

Recent Comments