പിറന്നാൾ (കവിത).

പിറന്നാൾ (കവിത).

0
8212
കവിത മേനോൻ. 
പിറന്ന നാള് !
പിറക്കുന്ന ആള് !
കൂടെ പിറക്കുന്നു –
ആചാരങ്ങൾ, അനുഷ്ഠാനങ്ങൾ,
വിലക്കുകൾ, വിലയിരുത്തലുകൾ!
കാലത്തിന് അടിയറവ് വയ്ക്കുന്നു ആശകൾ,
കൈമുതലായ് കിട്ടുന്നു, നിരാശകളും!
ഇടക്കെവിടെയോ കണ്ടുമുട്ടുന്നു
ചില സുവർണ്ണ നിമിഷങ്ങൾ.
ഏറ്റകുറച്ചിലുകൾക്ക് ഇടയിൽ,
കോർത്ത് ചേർക്കുന്നു പവിഴമുത്തുകൾ.
മുങ്ങി താഴുന്ന കയത്തിൽനിന്നും
കരകയറ്റുന്നു വ്യാമോഹങ്ങൾ.
തിട്ടപ്പെടുത്തി  കഴിയുമ്പോൾ ബാക്കിയാവുന്നത്
‘ഞാൻ’ എന്ന സത്യം മാത്രം!
എന്റേതെന്ന് പറയാൻ ഒരു ദിനവും –
‘പിറന്നാള്’ !

Share This:

Comments

comments