Friday, August 22, 2025
HomeAmericaപതിനൊന്നാമത് അന്താരാഷ്ട്ര മാധ്യമ സമ്മേളനത്തിന്റെ ചിക്കാഗോ ചാപ്റ്റർ കിക്കോഫ് മീറ്റിംഗിന് അഭൂതപൂര്‍വമായ ജനപിന്തുണ! .

പതിനൊന്നാമത് അന്താരാഷ്ട്ര മാധ്യമ സമ്മേളനത്തിന്റെ ചിക്കാഗോ ചാപ്റ്റർ കിക്കോഫ് മീറ്റിംഗിന് അഭൂതപൂര്‍വമായ ജനപിന്തുണ! .

 അനിൽ മറ്റത്തിക്കുന്നേൽ.

ചിക്കാഗോ: ഇന്ത്യാ പ്രസ്ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്കയുടെ പതിനൊന്നാമത് മീഡിയ കോൺഫറൻസിന്റെ  ചിക്കാഗോ ചാപ്റ്ററിന്റെ നെത്ര്വത്തിലുള്ള ഔദ്യോഗികമായ കിക്ക്‌ ഓഫ് മീറ്റിംഗ് മൗണ്ട് പ്രോസ്പെക്റ്ററിലെ ചിക്കാഗോ മലയാളി അസോസിയേഷൻ ഹാളിൽ വച്ച് നടത്തപ്പെട്ടു.  ചിക്കാഗോ ചാപ്റ്റർ പ്രസിഡണ്ട് ബിജു സഖറിയായുടെ അധ്യക്ഷയിൽ കൂടിയ സമ്മേളനത്തിൽ, നാഷണൽ പ്രസിഡണ്ട് സുനിൽ ട്രൈസ്റ്റാർ മുഖ്യാതിഥിയായി പങ്കെടുത്തുകൊണ്ടാണ് കിക്ക്‌ ഓഫ് നടത്തപ്പെട്ടത്. പ്രസ്ക്ലബ്ബ് നാഷണൽ മുൻ പ്രസിഡന്റും അഡ്വൈസറി ബോർഡ് മെമ്പറുമായ ബിജു കിഴക്കേക്കുറ്റ്, മറ്റൊരു മുൻ പ്രസിഡന്റും അഡ്വൈസറി ബോർഡ് മെംബെയറും പ്ലൈൻഫീൽഡ് വില്ലേജ്‌ ട്രസ്റ്റിയും കൂടിയായ ശിവൻ മുഹമ്മ,  പ്രസ്ക്ലബ്ബ് നാഷണൽ ജോയിന്റ് ട്രഷറർ റോയി മുളകുന്നം എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു. ചിക്കാഗോ ചാപ്റ്റർ സെക്രട്ടറി അനിൽ മറ്റത്തിക്കുന്നേൽ സ്വാഗതം ആശംസിച്ചു.
ഫൊക്കാന എക്സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് പ്രവീൺ തോമസ്, ഫോമാ ആർ വി പി ജോൺസൺ കണ്ണൂർക്കാടൻ, ഫൊക്കാനാ ആർ വി പി സന്തോഷ് നായർ, കേരളാ അസോസിയേഷൻ ഓഫ് ചിക്കാഗോ പ്രസിഡണ്ട് ആന്റോ കവലക്കൽ, ഗ്രെയ്റ്റർ ചിക്കാഗോ മലയാളീ അസോസിയേഷൻ പ്രസിഡണ്ട് ജിതേഷ് ചുങ്കത്ത്, ഇന്ത്യൻ സോഷ്യൽ വർക്കേഴ്സ് അസോസിയേഷൻ പ്രസിഡണ്ട് ജിനോ മഠത്തിൽ, ഇല്ലിനോയി നേഴ്‌സസ് അസോസിയേഷൻ പ്രസിഡണ്ട് ഡോ. സിമി ജെസ്റ്റോ, ഇല്ലിനോയി മലയാളീ അസോസിയേഷൻ സെക്രട്ടറി പ്രിജിൽ അലക്‌സാണ്ടർ, ചിക്കാഗോ മലയാളീ അസോസിയേഷൻ പ്രതിനിധി വർഗ്ഗീസ് തോമസ്, മിഡ്‌വെസ്റ്റ് മലയാളീ അസോസിയേഷൻ & ചിക്കാഗോ സോഷ്യൽ ക്ലബ്ബ്  പ്രതിനിധി പീറ്റർ കുളങ്ങര, ചിക്കാഗോ സാഹിത്യവേദി പ്രതിനിധി ജോൺ ഇലക്കാട്ട്, ചിക്കാഗോ പൗരസമിതി പ്രതിനിധി ജോസ് മണക്കാട്ട്, എസ് 90 ക്ലബ്ബ് പ്രതിനിധി ജിബിറ്റ് കിഴക്കേക്കുറ്റ്, എന്നിവർ പ്രസ്ക്ലബ്ബിന്റെ അന്താരാഷ്‌ട്ര മീഡിയാ കോൺഫറൻസിന് ആശംസകളറിയിച്ച് പ്രസംഗിച്ചു.
 ഇന്ത്യാ പ്രസ്ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്കയുടെ ചിക്കാഗോയിലെ അംഗങ്ങളോടൊപ്പം കോൺഫറൻസിന് പിന്തുണ നൽകുന്ന ചിക്കാഗോയിൽ നിന്നുള്ള മീഡിയ കോൺഫറൻസ് സ്പോൺസേഴ്‌സും കിക്ക്‌ ഓഫിൽ പങ്കെടുത്തു. ജോയി നെടിയകാലായിൽ, ബിജു കിഴക്കേക്കുറ്റ്, ഷൈബു കിഴക്കേക്കുറ്റ്, ജിബിറ്റ് കിഴക്കേക്കുറ്റ്, അജോമോൻ പൂത്തുറയിൽ, കുരുവിള ഇടുക്കുതറയിൽ, സാജു കണ്ണമ്പള്ളി, ജെയ്‌ബു കുളങ്ങര, ജിനോ മഠത്തിൽ, ശിവൻ മുഹമ്മ, റോയി മുളങ്കുന്നം, ജോജോ എടകര, പീറ്റർ കുളങ്ങര , പോൾസൺ കുളങ്ങര, ജോപ്പായി പൂത്തേട്ട് എന്നിവരാണ് ആദ്യഘട്ടത്തിൽ തന്നെ കോൺഫറൻസിന് സ്പോൺസേഴ്‌സായി പിന്തുണ നൽകിയിട്ടുള്ളത്.  ഒക്ടോബർ 9, 10, 11 തിയ്യതികളായിലായാണ്  ന്യൂജേഴ്‌സിയിലെ എഡിസണിലെ ഷെറാട്ടൺ കൺവെൻഷൻ സെന്ററിൽ വച്ച് പതിനൊന്നാമത് അന്താരഷ്ട്ര മീഡിയ കോൺഫറൻസ് നടത്തപ്പെടുന്നത്.

നാഷണൽ പ്രസിഡണ്ട് സുനിൽ ട്രൈസ്റ്റാർ, സെക്രട്ടറി ഷീജോ പൗലോസ്, ട്രഷറർ വിശാഖ് ചെറിയാൻ മറ്റു എക്‌സിക്യൂട്ടീവ് അംഗങ്ങൾ, ന്യൂ യോർക്ക് ചാപ്റ്റർ പ്രസിഡണ്ട് ഷോളി കുമ്പിളുവേലി മറ്റു ഭാരവാഹികൾ, കോൺഫറൻസ് ചെയർമാൻ ന്യൂയോർക്കിൽ നിന്നുള്ള സജി എബ്രഹാം, കൂടാതെ  സുനിൽ തൈമറ്റത്തിന്റെ നേതൃത്വത്തിലുള്ള അഡ്വൈസറി ബോർഡും ചേർന്ന് നേതൃത്വം നൽകുന്ന മീഡിയ കോൺഫറൻസിൽ കേരളത്തിൽ നിന്നും പ്രമുഖ രാഷ്ട്രീയ നേതാക്കൾ, മന്ത്രിമാർ, എം എൽ എ മാർ , കൂടാതെ ഏറ്റവും പ്രമുഖരായ മാധ്യമ പ്രവർത്തകരുടെ ഒരു നീണ്ട നിര തന്നെ ഈ കോൺഫറൻസിൽ പങ്കെടുക്കുന്നു.

എല്ലാം കൊണ്ടും വ്യത്യസ്തമായതും, അമേരിക്കയിലെ മാധ്യമപ്രവർത്തകർക്ക് പ്രയോജനം നല്കുന്നതിലൂന്നിയുള്ളതുമായ പ്രോഗ്രാമുകൾ ആണ് ഈ വർഷത്തെ കോൺഫെറെൻസിൽ വിഭാവനം ചെയ്യുന്നതെന്ന് ചിക്കാഗോ ചാപ്റ്റർ  പ്രസിഡണ്ട് ബിജു സഖറിയാ അറിയിച്ചു. ഏറ്റവും മികച്ച ഒരു കോൺഫ്രൻസിനായുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ് എന്ന് ചിക്കാഗോയിൽ നിന്നുള്ള  പ്രസ്ക്ലബ്ബിന്റെ മുൻ നാഷണൽ പ്രസിഡന്റും മുൻ അഡ്വൈസറി ബോർഡ് ചെയർമാനുമായ ബിജു കിഴക്കേക്കുറ്റ് അറിയിച്ചു. ചിക്കാഗോയിലെ കിക്ക്‌ ഓഫിന് പ്രസിഡണ്ട് ബിജു സഖറിയാ, സെക്രട്ടറി അനിൽ മറ്റത്തിക്കുന്നേൽ, ട്രഷറർ അലൻ ജോർജ്ജ്, വൈസ് പ്രസിഡണ്ട് പ്രസന്നൻ പിള്ളൈ, ജോയിന്റ് സെക്രട്ടറി ഡോ. സിമി ജെസ്‌റ്റോ, ജോയിന്റ് ട്രഷറർ വര്ഗീസ് പാലമലയിൽ എന്നിവരുടെ നേതൃത്വത്തിലുള്ള ബോർഡ് ഓഫ് ഡിറക്ടർസ് നേതൃത്വം നൽകി.  അലൻ ജോർജ്ജ് ഔപചാരികമായ നന്ദി പ്രകാശനം നടത്തി.

ഈ വർഷത്തെ കോൺഫറൻസ് അമേരിക്കയിൽ ഏറ്റവും കൂടുതൽ ഇന്ത്യക്കാർ തിങ്ങിപാർക്കുന്ന എഡിസൺ ടൗൺഷിപ്പിലാണെന്നുള്ള പ്രത്യേകത കൂടിയുണ്ട്.  എഡിസൺ മേയർ, മറ്റു മുഖ്യധാരാ രാഷ്ട്രീയ നേതാക്കൾ എന്നിവരെ കൂടി  ഈ കോൺഫെറൻസിൽ പങ്കെടുപ്പിക്കുവാനുള്ള ശ്രമങ്ങൾ തുടങ്ങി കഴിഞ്ഞു.  കൂടുതൽ വിവരങ്ങൾക്ക് ഇന്ത്യ പ്രസ് ക്ലബ്ബിന്റെ വെബ്സൈറ്റ് സന്ദർശിക്കാം www.indiapressclub.org 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments