വെൽഫയർ പാർട്ടി.
മലപ്പുറം: മൊറയൂർ പഞ്ചായത്തിലെ അയ്യാടൻ മലയിൽ രൂപപ്പെട്ട വിള്ളൽ കാരണമായി മാറ്റി താമസിപ്പിച്ച 42 കുടുബങ്ങൾക്ക് സർക്കാർ പ്രഖ്യാപിച്ച മാസ വാടക 9000 രൂപയായി വർദ്ധിപ്പിക്കണമെന്നും സൗജന്യ റേഷൻ അനുവദിക്കണമെന്നും വെൽഫയർ പാർട്ടി ജില്ലാ ജനറൽ സെക്രട്ടറി കൃഷ്ണൻ കുനിയിൽ ആവശ്യപ്പെട്ടു.
മാറ്റിത്താമസിപ്പിച്ചവർ ദിവസക്കൂലി ചെയ്യുന്നവരും പാവങ്ങളുമാണ്. മഴ കനത്തതിനാൽ ബന്ധു വീടുകളിലും വാടകവീടുകളിലും താമസിക്കുന്ന ഈ കുടുംബങ്ങൾ വലിയ പ്രതിന്ധികൾ നേരിടുന്നുണ്ട്. മണ്ണിടിച്ചിൽ തടയാൻ ശാസ്ത്രീയ പരിഹാരം കണ്ട് പ്രദേശ വാസികളുടെ ഭീതി അകറ്റണമെന്നും സുരക്ഷ ഉറപ്പ് വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജനറൽ സെക്രട്ടറിയുടെ കൂടെ സന്ദർശനത്തിൽ ജില്ല സെക്രട്ടറി ശാക്കിർ മോങ്ങം, പഞ്ചായത്ത് പ്രസിഡൻ്റ് ശരീഫ് മൊറയൂർ, കമ്മിറ്റി അംഗങ്ങളായ എംസി കുഞ്ഞു, വീരാൻ കുട്ടി മണ്ണിശേരി, സികെ മൊറയൂർ, അലവിക്കുട്ടി കാരാട്ടിൽ, സലീൽ ഹാദി എന്നിവർ നേതൃത്വം നൽകി.
ഫോട്ടോ:
#contact
ഷാക്കിർ മോങ്ങം
9633838379
സെക്രട്ടറി
വെൽഫെയർ പാർട്ടി
മലപ്പുറം