ഷാൻ. (Street Light fb group)
ചെറുപ്പം മുതലുള്ള സുഹൃത്തുക്കളാണ് റാഷിമോനുംവരുണും റിയാസും കുഞ്ഞും ഷാഫിയും എല്ലാം. തമ്മിൽ തല്ലിയും സ്നേഹിച്ചും ചെറുപ്പ കാലം തൊട്ടെ ഒരുമിച്ചു പഠിച്ചുംകളിച്ചും കൂട്ടയവരാണ് അവർ എല്ലാ നാട്ടിൻ പുറത്തെ കുട്ടികളെ പോലെ തന്നെ പ്ലസ് ടു പഠനത്തിന് ശേഷം അല്ലറ ചില്ലറ ജോലികൾക്കെല്ലാം പോയി ലൈഫ് എന്ജോയ് ചെയ്യാൻ തുടങ്ങി
കൂട്ടത്തിൽ റാഷിമോൻ നന്നായി പഠിക്കും. പ്ലസ് ടു പരീക്ഷക്കു ഉയർന്ന മാർക്കുണ്ടായിട്ടും തകർന്നു വീഴാറായ വീടും സുഖമില്ലാത്ത ഉപ്പ മാസത്തിൽ പകുതി ദിവസം കൂലിപ്പണിക്ക് പോയി കിട്ടുന്ന വരുമാനത്തിലാണ് കുടുംബം കഴിയുന്നത് മനസ്സിലാക്കി ജോലിക്കു പോവാൻ തുടങ്ങി അവനും
രാവിലെ അങ്ങാടിയിലെ ബസ്റ്റോപ്പിൽ നിന്നും അവസാന കോളേജ് ബസ്സും പോവുന്നത് വരെ വായി നോക്കി നിന്ന് അടുത്ത പ്ലാനും ആലോചിച്ചു നിൽക്കുമ്പോഴാണ് വരുണ് പറഞ്ഞത് ഡാ റാഷി അടുത്ത ശനിയാഴ്ച നീ ഗൾഫിൽ പോവല്ലേ നമുക്ക് ഒന്ന് അവസാന മായി ഒന്ന് അടിച്ചു പൊളിക്കണ്ടേ ഡാ എന്താ എല്ലാരിമം അഭിപ്രായംനമുക്കു ഒന്ന് കറങ്ങാൻ പോയാലോ .പോയല്ലോ എന്ന് കേട്ടതും പോവാൻ വണ്ടി റെഡി എന്നും പറഞ്ഞു റിയാസും കുഞ്ഞും ബൈക്ക് സ്റ്റാർട്ട് ആക്കി .പോണോ നമുക്കു എയർപോർട്ടിൽ പോവുമ്പോ അടിച്ചു പൊളിച്ചു പോയ പോരെ ഞൻ ഷിയാബിന്റെ വണ്ടി പറഞ്ഞിട്ടുണ്ട് നിങ്ങൾ പോന്ന മതി എന്റെ കൂടെ എന്നെ കൊണ്ടാകാൻ
പോണം എന്ന കൂട്ടുകാരുടെ വാശിക്ക് മുന്നിൽ തോറ്റ് എന്നാ ഞൻ വീട്ടിൽ പോയി ഉമ്മാനോട് പറഞ്ഞു ഡ്രസ്സ് മാറി വരാം എന്ന് പറഞ്ഞു വീട്ടിലേക്കു ഓടി
റാശിന്റെ വീട്ടിലെ ദയനീയ അവസ്ഥ കണ്ടിട്ട് അവന്റെ ഉമ്മാന്റെ അകന്ന ബന്ധത്തിലെ ഒരാൾ വഴി കിട്ടിയ ചാൻസ് ആണ് ഈ ഗൾഫ് പോക്ക് കുറഞ്ഞ ശമ്പളം ആയിട്ടും വീടിന്റെയും കെട്ടിക്കാനായി വളർന്നു വരുന്ന അനിയത്തിയേയും ഓർത്തപ്പോ പോവാൻ തിരുമാനിക്കുകയായിരിന്നു
ഉമ്മ …ഉമ്മ … എന്റെ ഷർട്ട് എന്തെ ഞൻ ഇപ്പൊ വരാ ട്ടോ ഞൻ ചെങ്ങായ്മാരൊപ്പം ഒന്ന് കറങ്ങാൻ പോവാണ് എന്നും പറഞ്ഞു ഇറങ്ങി .നോക്കിയും കണ്ടും പോയ്കൊണ്ടു മഴ വരുന്നതിനു മുന്നേ തിരിച്ചു പോന്നോണ്ടു ശനിയാഴ്ച അനക്ക് പോവാനുള്ളതാണ് മറക്കണ്ട ഉമ്മ പിന്നിൽ നിന്നും പറയുന്നത് പാതി കേട്ട് ഒരു മൂളലും മൂളി കാത്തിരിക്കുന്ന സുഹൃത്തുകളിലേക്കു നടന്നടുത്തു
രണ്ടു ബൈക്കിലായി യാത്ര തിരിച്ചു അഞ്ച അംഗ സംഘം നേരെ പോയി നമ്മളെ പപ്പുന്റെ താമരശ്ശേരി ചുരം കാണാൻ .ചുരത്തിന്റെ മുകളിൽ എത്തി നാല് സെൽഫി എടുത്തു തിരിച്ചിറങ്ങി അടിവാരത്തു എത്തിയപ്പോ എല്ലാര്ക്കും വിശപ്പിൻറെ വിളി വന്നു അടുത്തുള്ള ചെറിയ ഹോട്ടലിൽ കയറിയപ്പോ വലിയ ബോഡിൽ എഴുതി വെച്ചേക്കുന്നു കപ്പ ബിരിയാണി എന്ന് എന്ന അതന്നെ ആയിക്കോട്ടെ എന്നും പറഞ്ഞു ഓർഡർ ചെയ്തു .റാഷി ഫോൺ എടുത്തു കപ്പ ബിരിയാണിയും കൂട്ടി ഒരു സെൽഫി എടുത്തു ഫേസ് ബുക്കിൽ പോസ്റ്റി feeling happy my chanks and കപ്പ ബിരിയാണി
ചെറിയ ചാറ്റൽ മഴ പെയ്യുന്നത് കൊണ്ട് വേഗം അവിടുന്ന് സലാം പറഞ്ഞു മടങ്ങി പ്രകൃതി ആസ്വദിച്ചു മടങ്ങി എടവണ്ണ ചാലിയാർ പുഴയുടെ ഓരത്തു എത്തിയപ്പോൾ കൂട്ടത്തിലെ റിയാസിന് ഒരു പൂതി നീണ്ടു പരന്ന് കിടക്കുന്ന ചാലിയാറിൽ ഒന്ന് ഇറങ്ങി കുളിച്ചാലോ .റിയാസിന്റെ ആഗ്രഹം ആയി മുടക്കേണ്ട എന്ന് കരുതി ബാക്കിയുള്ളവരും അവന്റെ കുടെ കുളിക്കാൻ ഇറങ്ങി അത്യാവശ്യം നീന്താൻ അറിയുന്നവരായിരുന്നതിനാൽ എല്ലാരും ഇറങ്ങി കുളിച്ചു
പെട്ടന്നായിരുന്നു സൗഹൃങ്ങളിലെ സന്തോഷത്തിന് കരിനിഴൽ വീഴ്ത്തി ചാലിയാർ അതിന്റെ തനി സ്വരൂപം കാട്ടിയതു .പുഴയിൽ രൂപം കൊണ്ട ചുഴിയിലേക്കു റാഷി മോൻ താണ് പോയത് നീന്താൻ അറിയുന്ന സുഹൃത്തുക്കൾക്കു നോക്കി നിൽക്കാനേ കഴിഞ്ഞൊള്ളു മണിക്കൂറുകളോളം നാട്ടുകാരുടെയും ഫയര്ഫോയ്സിന്റെയും തിരച്ചിലിൽ അവന്റെ ബോഡി കിട്ടിയെങ്കിലും അവനിലെ ജീവൻ ചാലിയാറിന്റെ ആഴങ്ങളിൽ മറഞ്ഞിരുന്നു
ഒരു വീടിന്റെ എല്ലാം പ്രതീക്ഷയും ആയ റാഷിമോന്റെ ജീവനറ്റ ശരീരം വീട്ടിൽ കൊണ്ട് വന്നു കിടത്തിയപ്പോൾ ഉമ്മന്റേയും പെങ്ങളുടെയും കരച്ചിൽ കണ്ടിട്ട് കണ്ടു നിന്നവരും സങ്കടത്തിൽ ആയി
നാട്ടുകാരും കൂട്ടുകാരും അവനെ യാത്രയാക്കി ഒരിക്കലും തിരിച്ചു വരാത്ത പള്ളി കാട്ടിലെ മൈലാഞ്ചി ചെടിയുടെ ചുവട്ടിലേക്ക്.