സാബി (Street Light fb group).
പുരികം തുടച്ചന്നു
നെറ്റിത്തടത്തിൽ
നീ തന്ന ഉമ്മകൾ
വാക്കിനെ നോവിച്ചിറങ്ങി
വിയർപ്പിൻ തുള്ളികൾ
നെഞ്ചിനെ ചുംബിച്ചെങ്കിലും
വേദന അറിഞ്ഞരിച്ചത്
എന്റെ ഉടലിനെ
നിറഭാവങ്ങൾ മാറിമറിഞ്ഞിട്ടും
ആ മയിൽപീലി
പ്രാണനെപ്പോൽ ചേർത്തു
പിടിച്ചത് നാളെ ഞാൻ നീയാകുമെന്നു
കരുതി തന്നെയാണ്
അല്ലയോ പ്രഭോ
തനിച്ചാക്കി എന്നെ
കയറിൽ അഭയമാക്കാൻ
ഞാൻ ചെയ്ത തെറ്റൊന്നു
പറയുമോ
വിശ്വസിച്ചത് മാത്രമോ നിന്നെ എന്നും
അതോ
നിന്റെ ആഗ്രഹം ശമിപ്പിച്ചതോ
മയിൽപീലി നീ എത്ര ഭാഗ്യവതി
ഇന്നും
അനങ്ങാതെ അവിടെ ഒളിച്ചിരിക്കുന്നല്ലോ