Wednesday, January 15, 2025
HomePoemsഅച്ഛൻ. (കവിത)

അച്ഛൻ. (കവിത)

അച്ഛൻ. (കവിത)

എ.ഷറഫുദീൻ. (Street Light fb group)
അച്ഛനെ കാണാനേറെ കൊതിക്കുന്ന
അനാഥബാല്യമാണെന്റെ ജന്മം!
തെരുവിലലയുന്ന ഒാരോനിമിഷവും-
മച്ഛനെയോർത്തു കരഞ്ഞുപോകും!
കീറത്തുണിയുടുത്തൊട്ടിയ വയറുമായ്
ഇരുട്ടിന്റെ മൂലയിൽ തെരുവിലുറങ്ങുമ്പോൾ
ചേർത്തുപിടിച്ചൊരു ചുംബനംനല്കാനെൻ
പൊന്നച്ഛനോടിയണയുകില്ലേ!
പ്രഭാത ഗീതങ്ങൾ കേട്ടിട്ടുണരവേ
കളഭകുറിതൊട്ട് കോടിയുടുത്തിട്ടെ-
ന്നച്ഛന്റെ കൈവിരൽ തുമ്പുപിടിച്ചി-
ട്ടമ്പലം ചുറ്റാൻ കൊതിച്ചുപോകും!
ഉത്സവമെത്തുമ്പോൾ ദേവനെ വരവേൽക്കാൻ
താലപ്പൊലിയുമായെത്തുമെന്നമ്മതൻ
കിണ്ണത്തിൽ വിളങ്ങുന്ന ദീപംത്തെ വന്ദിച്ചാ-
തിരു നെറ്റിയിൽ മുത്താൻ കൊതിച്ചുപോകും!
ഏകനായ് തെരുവിലലയുന്നനേരത്ത്
സങ്കടം സഹിക്കാതെ കണ്ണുനിറയുമ്പോൾ
വാത്സല്യമൊഴുകുന്ന കരങ്ങളാൾ വാരിയാ-
നെഞ്ചിലായ് ചേർക്കുവാൻ കൊതിച്ചുപോകും!
ഏത്രയോനാളായ് കെഞ്ചിക്കരയുമെൻ
ദൈവമേ നീയെന്നെ കൈവിടല്ലേ
ചങ്കുപൊട്ടി യാചിക്കുമെന്നുടെ
സങ്കടം കണ്ടിട്ടൊരലിവുമില്ലേ!
RELATED ARTICLES

Most Popular

Recent Comments