റാഫി. (Street Light fb group)
ഒരു പാവമായിരുന്നു
എന്റെ അമ്മ….,
എന്റെ സന്തോഷം
മാത്രമായിരുന്നു അമ്മക്ക് എന്നും
വലുത്…,
അതുകൊണ്ടാണ് അവളെ
എനിക്കിഷ്ടമാണെന്ന് ഞാൻ
അമ്മയോട് പറഞ്ഞപ്പോൾ മുൻപിൻ
ആലോജിക്കാതെ അമ്മ
സമ്മതിച്ചത്…..!
പക്ഷെ എന്റെ സന്തോഷത്തിനു
അൽപ്പായുസ്സായിരുന്നു….,
അവൾ ഒരു ദിവസം വിളച്ച്
അവളുടെ വീട്ടിലെ ആർക്കും ഈ
ബന്ധം താൽപ്പര്യമില്ലന്നും അവൾ
പിൻമാറുകയാണെന്നും എന്നെ
ഇനി വേണ്ടായെന്നും പറഞ്ഞു….,
അതും പോരാതെ നേരിട്ടു
വന്ന് അവളുടെ അച്ഛൻ കാൺകെ ഈ
ബന്ധം അവസാനിപ്പിക്കണമ
െന്നും നേരിട്ടു കണ്ടാലെ
അച്ഛൻ വിശ്വസിക്കൂ എന്നും
പറഞ്ഞപ്പോൾ…,
ഗത്യന്തരമില്ലാതെ നെഞ്ചു
പൊട്ടുന്ന വേദനയിലും
അതിനും എനിക്കു
സമ്മതിക്കേണ്ടി വന്നു….,
ദിവസവും അവൾ തന്നെ
ഉറപ്പിച്ചു…!
അമ്മയോട് ഞാനൊന്നും
ഒളിപ്പിച്ചില്ല…,
എല്ലാം കേട്ട് ഉള്ളിലെ
സങ്കടം പുറത്തു കാണിക്കാതെ
അമ്മ പറഞ്ഞു….,
പോട്ടെടാ……,
പരിശുദ്ധ പ്രണയമെല്ലാം
ഇപ്പോൾ കഥകളിലും
സിനിമകളിലും
മാത്രമേയുള്ളൂ….,
ജീവിതത്തിലില്ല….!
കുറച്ചു നേരം കൂടെയിരുന്ന്
പോവാൻ നേരം
അന്നെ ദിവസം അമ്മയും കൂടെ
വരാമെന്നു പറഞ്ഞു….,
ഞാൻ തെല്ലതിശയത്തോടെ
അമ്മയുടെ മുഖത്തേക്കു നോക്കവേ
അമ്മ പറഞ്ഞു…,
എനിക്കവളെ ഒന്നു കാണാനാണ്
അവളെന്നെ
കാണണമെന്നില്ലായെന്ന്….,
അതോടെ ഞാനും സമ്മതിച്ചു….,
അവൾ പറഞ്ഞ സ്ഥലത്ത് ഞാനെത്തി
അവളും….,
അവളറിയാതെ എന്റമ്മയും
എന്നെ മറഞ്ഞ് അവളുടെ അച്ഛനും
ഞങ്ങളെ കാണുന്നുണ്ടായിരുന്നു….,
എത്ര ശ്രമിച്ചിട്ടും എനിക്കു
പറയാനുള്ളതൊന്നും അവൾ ഒന്നു
കേൾക്കാൻ കൂടി
തയ്യാറായില്ല….,
അവൾ എല്ലാം തീരുമാനിച്ചുറപ്
പിച്ചു വന്നതായിരുന്നു….,
തന്റെ സത്യസന്ധതയെ
ബോധ്യപ്പെടുത്താൻ അവൾ
ഇടക്കിടെ അവളുടെ അച്ഛനെ
ഒളിക്കണ്ണിട്ടു നോക്കുന്നുമുണ്ട്….,
മറ്റാരുമായോ അവൾ പുതിയ
ജീവിതം സ്വപ്നം കണ്ടു
തുടങ്ങിയിരിക്കുന്നു
എന്നെനിക്ക് അവളുടെ
പ്രവ്യത്തിയിൽ നിന്നു
ബോധ്യമായി….,
അവസാനം…..,
ഞാനവൾക്കു വേണ്ടി
മൂകാംബിക ക്ഷേത്രത്തിൽ
നിന്നു പൂജിച്ചു വാങ്ങിയ ചരട്
എനിക്കു തിരിച്ചു തരാനായി
കൈതണ്ടയിൽ നിന്നു
അഴിച്ചെടുക്കുന്നതു കൂടി
കണ്ടപ്പോൾ
അവൾ അവളിൽ നിന്നെന്നെ
പൂർണ്ണമായും കുടിയിറക്കുകയാണ
െന്നെനിക്കു
മനസ്സിലായി….,
അതു കൈയിലുണ്ടായാൽ
അവൾക്കെന്നെ ഒാർമ്മ
വരുമത്രെ…..,
യുദ്ധം ജയിച്ച
യോദ്ധാവിനെ പോലെ
എന്നിൽ നിന്നിറങ്ങി നടന്ന്
അവൾ അവളുടെ അച്ഛനുമായി
ചേർന്ന് ഒന്നു തിരിഞ്ഞു പോലും
നോക്കാതെ അവൾ നടന്നകന്നു…..!
ആ സമയം എന്റമ്മ എന്നരുകിലെക്ക്
വന്നു ആ ചരട് അമ്മക്കു വേണമെന്നു
പറഞ്ഞു എനിക്കു നേരെ
കൈനീട്ടി ഞാനതു അമ്മയുടെ
കൈയിൽ കെട്ടികൊടുത്തു….,
തുടർന്ന് അവർ നടന്നു പോവുന്നതും
നോക്കി എന്നെ
ഇടംകൈകൊണ്ടു ചേർത്തു
പിടിച്ച് അമ്മ പറഞ്ഞു…..,
” പ്രണയ സഖിയായല്ല…,
ജീവിതക്കാല സഖിയായി
നോക്കാൻ ആഗ്രഹമുള്ള
ഒരാണിനെ വിട്ടും….,
സ്വന്തം മകളായി
ജീവിക്കാമായിരുന്ന
വീടുവിട്ട് മരുമകളായി
ജീവിക്കാനുള്ള വീട്
തേടിയുമാണ് അവൾ പോവുന്നത്…..!
!!!
ഇതു രണ്ടും എന്നെങ്കിലും
തിരിച്ചറിയുമ്പോൾ അവൾ
നിനക്കു വേണ്ടി അടുത്ത
ജന്മത്തിനു കാത്തിരുന്നോള്ള
ും….!
അതെല്ലാം കേട്ട് ഞാൻ
അമ്മയെ നോക്കവേ….,
അമ്മ പറഞ്ഞു….,
” നീ ഇനിയും
പുനർജനിക്കേണ്ടി വരും….!
തുടർന്ന് അമ്മ എന്നെ നോക്കി ഒന്നു
ചിരിച്ചു….,
ഞാനും ചിരിച്ചു….,
എല്ലാ വേദനകളെയും കടിച്ചു
പിടിച്ച്…..!!!