ഗതികേടായിരുന്നു പുരുഷന് (ലേഖനം). 

ഗതികേടായിരുന്നു പുരുഷന് (ലേഖനം). 

0
1749
dir="auto">ദീപ ഡേവിഡ്.
ശരീര സൌന്ദര്യം പ്രദര്‍ശിപിച്ചു ഇണയെ ആകര്‍ഷിക്കുക എന്ന ജോലി പ്രകൃതി അവനാണ് നല്‍കിയത്. ഭക്ഷണം തേടുക എന്നതിന്, ഊര്‍ജം സംഭരിക്കുക ജീവിക്കുക എന്ന ലക്ഷ്യങ്ങള്‍ ഉണ്ട്. അത് കൂടാതെ ആണ് ഈ ജോലി. ഇണയെ ആകര്‍ഷിക്കുന്നതിനു൦ തലമുറകളെ ഉണ്ടാക്കി ആ ജീനുകളിലെക് അറിവ് പകരുക എന്ന ലക്‌ഷ്യം ഉണ്ട്. ഫലത്തില്‍  അതിജീവനം ആണ് ഉദേശം. എങ്കിലും പ്രത്യക്ഷത്തില്‍ ഊര്‍ജം ചിലവാക്കുന്ന പ്രവര്‍ത്തി മാത്രമാണ് സെക്സ്. അതിജീവനം മാത്രം മോഹിച്ചു ആണും പെണ്ണും അതിനു മുതിരുകയില്ല എന്ന് പ്രകൃതി ആദ്യമേ കണ്ടു. ശാരീരിക സുഖത്തിന്റെ അങ്ങേ അറ്റം പ്രതിഫലമായി നല്‍കികൊണ്ടാണ് ഈ പ്രശ്നത്തിന് പ്രകൃതി  ഉത്തരം കണ്ടത് 
സുന്ദരനാണ് പുരുഷന്‍, മയിലുകളില്‍ പീലി ഉള്ളവനും സിംഹത്തില്‍ ജട ഉള്ളവനും പുരുഷനാണ്. മികച്ച ശബ്ദവും വലിപ്പവും ഉണ്ട്. ഇതിന്റെ ഒക്കെ ഉദേശ്യം സ്ത്രീയുടെ  ശ്രദ്ധയില്‍ പെടുക എന്നതാണ്.ഇണയുടെ  തിരഞ്ഞെടുപ്പ് പെണ്ണിനും. അവളൊന്നു കണ്ണടച്ചാല്‍ ജീനുകളില്‍ നിന് ജീനുകളിലെക് കൈമാറ്റം ചെയ്യപെടാതെ  തന്റെ തലമുറ അവിടെ അവസാനിക്കുകയാണ്. ഒറ്റയാന്‍മാരുടെ വിധി. 
ആദ്യകാലത്ത്മനുഷ്യനും അങ്ങെനെ തന്നെ. ഭക്ഷണം തേടാനും ഗര്‍ഭിണിയെ സംരക്ഷിക്കാനും ഉള്ള കഴിവ് മാത്രമല്ല  ശരീര ശക്തിയും പ്രദര്‍ശിപ്പിച്ചു പെണ്ണിന്റെ ഹൃദയം വിജയിക്കേണ്ടി വന്നു. 
മനുഷ്യ സമൂഹ ജീവിതം കുറെ കൂടി വ്യത്യസ്തമാണ്. സുരക്ഷയുടെയും സ്വകാര്യ സ്വത്തിന്റെയും വരവോടെ ഒരു ആണിന് ഒരു പെണ്ണ് എന്ന സാമാന്യതത്വം നടപ്പായി. തന്റെ ഊര്‍വരത സ്ഥാപിച്ചു പെണ്ണിനെനേടുന്ന  ആ  ഗതികേടില്‍ നിന്നും പുരുഷന്‍ മുക്തനായി. സംഘം ചേര്‍ന്ന വേട്ടയും  മറ്റും കൂട്ടത്തിലെ മൊത്തം പുരുഷനെയും  സംരക്ഷകന്‍ എന്ന ലേബലില്‍ പൊതിഞ്ഞപോള്‍ സമൂഹ൦  പ്രദര്‍ശനം പെണ്ണിലേക്കും  തിരഞ്ഞെടുപ്പ് ആണിലേക്കും വെച്ചുമാറി 
മുണ്ട് മടക്കി കുത്തിയ ആടുതോമ ആയാലും ടോവിനോ തോമസ്‌ ആയാലും, ആ  കാഴ്ചപകരുന്ന  പുരുഷത്വം സത്യത്തില്‍  ആണിന്റെ ഈ  പ്രദര്‍ശനമാണ്. ആ കാഴ്ചയില്‍ തെളിയുന്ന ഉള്ളം തുടകളു൦ തെളിയാത്ത പ്രത്യുല്പാദന അവയവങ്ങളുടെ മേല്‍ ഉള്ള പ്രതീക്ഷയും ആണ് അത് പങ്കു വെക്കുന്നത്. അല്‍പ വസ്ത്ര ധാരിണിയായ സ്ത്രീയിലോ അല്ലെങ്കില്‍   ഇറുകിയ ജീന്‍സിലും ലഗ്ഗിന്സിലും തുടകളുടെ അളവും ആകൃതിയും കാണുമ്പൊള്‍ പുരുഷന് ഉണ്ടാകുന്ന പ്രതീക്ഷകളുടെ ഒരു പെണ്  വകഭേദം. ലഗിന്‍സ് കാണുമ്പോള്‍ ഉദ്ധാരണം  ഉണ്ടാകുന്നു എന്ന് പരാതിപ്പെടുന്ന സംസ്കാരത്തിന്റെ മൊത്ത കച്ചവടക്കാര്‍ തന്നെ കൈ കൊട്ടിയും  വിസിലടിച്ചും അടിവസ്ത്രത്തില്‍ നില്‍ക്കുന്ന ആടുതോമയെയും വല്ലാതെ ഉയര്‍ന്ന മുണ്ടുമായി നില്‍കുന്ന ടോവിനോയെയും വരവേല്‍ക്കുന്നു. പുരുഷത്വത്തിന്റെ ഉത്സവം!!!.
ഇത്തിരി പരത്തി പറയേണ്ടി വന്നെകിലും പൌരുഷത്തിന്റെ തുടപ്രദര്‍ശനം വെറും മൃഗ വാസനയാണ് എന്ന് മനസിലായി എന്ന് കരുതുന്നു. അതിന്റെ ആകര്‍ഷണം നാം കരുതുന്ന ഫ്യുടല്‍ -ജാതിനീച്ച  ഭൂതകാലമല്ല, അതിനും മുന്‍പുള്ള മനുഷ്യന്റെ മൃഗ ജീവിതം ആണ്. ബിക്കിനിക്കും അതിനപ്പുറത്തും നീളുന്ന  സ്ത്രീയുടെ സൌന്ദര്യപ്രദര്‍ശന  ബോധം (beauty consciousness)എന്താണ്? അത് സംസ്കാരം  പുരുഷനില്‍ നിന്ന് എടുത്തു അവള്‍ക് മേല്‍ വെച്ച ഗതികേടാണ്. അതിന്റെ അതിര്‍ത്തികള്‍ നമുക്ക് മറ്റൊരിക്കല്‍ ചര്‍ച്ച ചെയ്യാം. പക്ഷെ അവളുടെ പ്രദര്‍ശനം  സംസ്കാരത്തിന് യോജിച്ചതല്ലെങ്കില്‍. മൃഗമായി ജീവിച്ച കാലത്തെ  ഓര്‍മിപ്പിക്കുന്ന ഈ മുണ്ട് മടക്കി കുത്തി ഉള്ള “പ്രത്യുലപദന-ക്ഷമത-പ്രകടനം”  സംസ്കാരത്തിന്റെ  ഭാഗമേ അല്ല മറിച്ചു മൃഗ വാസനയാണ് .ഇന്ന്  ഇണയെ തിരഞ്ഞെടുക്കുന്ന  രീതികള്‍ മാറിയിരിക്കുന്നു. അതുകൊണ്ട് ഇ പ്രകടനം ലെഗിന്സിനെക്കള്‍ അരോചകം ആണ് . അനവസരത്തില്‍ ഉള്ളതും സമൂഹ്യവിരുദ്ധവും ആണ് .
ps:ടോവിനോയുടെയോ ആടുതോമയുടെയോ ഇഷ്ടമുള്ള വസ്ത്രം ധരിക്കാന്‍ ഉള്ള അവകാശത്തെ എതിര്‍ക്കുന്ന ഒരു കുറിപ്പല്ല ഇത്. അതിലൂടെ സംവിധായകന്‍ കാണിക്കാന്‍ ഉദേശിക്കുന്ന പുരുഷത്വ പ്രകടനം കേവലം  ലൈംഗിക ആഗ്രഹം മുന്‍ നിര്‍ത്തി ഇണയ്ക്ക് മുന്നില്‍ ഉള്ള പ്രദര്‍ശനം ആണ്  എന്നാ ഓര്‍മ്മപ്പെടുത്തല്‍, സ്ത്രീയെ പോലെ പുരുഷനും വില്പനച്ചരക്കാണ് എന്നാ യാഥാര്‍ത്ഥ്യം മാത്രം.

Share This:

Comments

comments