Saturday, April 20, 2024
HomePoemsപരസ്യം (കവിത).

പരസ്യം (കവിത).

പരസ്യം (കവിത).

രാഹുല്‍. 
പരസ്യങ്ങൾക്കു ചുട്ടി കുത്താൻ –
മുഖം തീറെഴുതിക്കൊടുക്കും –
സ്ത്രീ ശരീരങ്ങളെ,
ആധുനിക ലോകത്തെ ചലിക്കും –
പരസ്യപ്പലകകളാണ് നിങ്ങൾ.
ഓമൽ കൺകളിലും തിരുനെറ്റിയിലും –
ഇന്നേതു രാസലായനിയാണണിഞ്ഞത്.
സാന്ധ്യ സിന്ദൂരം കവിളിൽ പകരാനോ –
ഏതോ നിറം വാരിപ്പൂശി നീ.
മുറുക്കി ചുവപ്പിച്ചു പ്രണയം വിടർത്തിയ ചുണ്ടിതിൽ –
പടിഞ്ഞാറൻ നാട്ടിലെ പീത വർണ്ണമോ –
പറ്റിപ്പിടിച്ചൊട്ടിയിരിപ്പൂ .
അഴകെഴും കരിമുകിൽ മാലകൾ നിന്റെ –
അരിയ വാർമുടിശകലങ്ങൾ –
ഏഴല്ലെഴുപത് നിറങ്ങളിൽ നിന്നെന്നെ –
കേവലമായ് നോക്കി ചിരിക്കുന്നു.
കാമന്റെ വിരലാലെഴുതിയ കവിത –
ചേലെഴും നിന്റെ പുരികക്കൊടികൾ ,
ഭീതി പടർത്തുന്നു, ഇന്നതേതോ –
കൂർത്ത നഖങ്ങളെ ഓർമ്മപ്പെടുത്തുന്നു.
നിന്റെ മനസ്സിന്റെ താക്കോലാം മുഖത്തിലേക്കല്ല പെണ്ണേ –
ആധുനിക വിപണിയുടെ പരസ്യശാലയിലേക്കാണ് –
ഏറെ നേരമായി മിഴി ചിമ്മാതെ –
നോക്കി ഞാനിരുന്നത് –
കഷ്ടം പതിനാല് നിമിഷം പോയോ!
RELATED ARTICLES

Most Popular

Recent Comments