Thursday, May 2, 2024
HomeLiteratureമലയാണ്മ (കവിത).

മലയാണ്മ (കവിത).

മലയാണ്മ (കവിത).

രശ്മി സജയന്‍  (Street Light fb group).
കുറി തൊട്ടു നില്ക്കും മലയാള മണ്ണിൽ
വലംവച്ചു തൊഴുതു ഞാൻ നില്ക്കുമ്പോൾ
കഥ കേട്ടുറങ്ങും തീരത്തു നിന്നും
കഥകളിപ്പെരുമ തൻ മേളവുമായി
പൂക്കാമരത്തിൻ തണലുതേടി
പൂക്കാത്ത കൊമ്പിൽ ചായുറങ്ങി
തൊട്ടിലാട്ടാനായി വിരുന്നെത്തി കാലം
വെഞ്ചാമരം വീശും ഋതുക്കളായി
കാവ്യഭംഗി തൻ കല്ലോലിനി
മലയാളമെന്നൊരു മാതൃഭാഷ
മലയാണ്മ തന്നുടെ മാതൃത്വമായി
മരതക ഭംഗിയിൽ വിളങ്ങുമീ കേരളം
ഈറനുടുത്തു കുളിച്ചു നിൽക്കുന്നൊരു
നിളയുടെ ഭാവത്തിൽ ലാസ്യ നൃത്തം
അഴകോലും മോഹിനി മാരുടെയാടകൾ
കാറ്റിലായാടിക്കളിച്ച നേരം
കരവിരുതിൻ മേള സംഗീതമായി
തായമ്പകയുടെ ശബ്ദവീചി
മുഴങ്ങുന്നതായെങ്ങും ശംഖനാദം
ചിലങ്ക തൻ നൂപുര മണിനാദം
ആവോളമുട്ടാനിലയിട്ടു സദ്യയായി
കണ്ണിന്നു കൗതുകമാകുമീ കലകൾ
ദൈവത്തിനു സ്വന്തമാണെന്നു മീനാട്
കേരളമെന്നൊരു മലനാട്
RELATED ARTICLES

Most Popular

Recent Comments