Friday, May 3, 2024
HomePoemsഞാറ്റുവേല കിളി. (കവിത)

ഞാറ്റുവേല കിളി. (കവിത)

എ.ഷറഫുദീൻ. (Street Light fb group)
കൊയ്ത്തൊഴിഞ്ഞ വയലിലാകെ
കിളികളാണല്ലോ!
അരികിലൊഴുകും പുഴയിലാകെ
പരൽമീൻ കുരുന്നല്ലോ!
പാട്ടുപാടി കൂട്ടുകൂടണ
കുഞ്ഞിളംക്കാറ്റേ
നാണിച്ചുനിൽക്കുമെൻ
കാമിനിയോടൊരു കാര്യംചൊല്ലാമൊ?
അരികിലിരിക്കൂ പെണ്ണേ
മിഴിയിൽ നോക്കൂ…
പതിയെമൊഴിയൂ ഈ
പുഴപോലേ…
ചിരിച്ചുനില്ക്കൂ കണ്ണേ
മനസുമണക്കൂ…
സുഖത്തിലലിയൂ എൻ
ചിറകാലേ…
കുറുമ്പു നിറുത്തൂ , നീയെൻ
കനവിൽ മയങ്ങൂ
പതിയെ പുണരൂ എൻ
നിനവാകേ…
ഞാറ്റുവേലകഴിയേ
കുളികുളിരുമീ പാടത്തേ
ആറ്റക്കിളിയേ
തിരയുവതെന്തേ?
കതിരണിഞ്ഞേറേ
പൂക്കുമെൻപെണ്ണിൻ
കാതോരമേതും
ചൊല്ലല്ലെ തുമ്പീ
വയൽക്കിളിയേ കുരവയിടൂ
പൊൻകതിരേ താലിതരൂ
മിന്നുകെട്ടാം കണ്ണാളേ
കരളിന്നഴകേ പാല്കതിരേ.
RELATED ARTICLES

Most Popular

Recent Comments