Friday, May 3, 2024
HomePoemsമുത്ത് തേടി വന്നവർ. (കവിത)

മുത്ത് തേടി വന്നവർ. (കവിത)

മുത്ത് തേടി വന്നവർ. (കവിത)

അഷ്റഫ് എസ്സം വരിക്കോളി.
എത്ര ചിപ്പി ഉടച്ചെന്നറിയില്ല
മുത്ത് തേടി ഈ യാത്രയിൽ
എത്ര ആഴത്തിൽ ഊളയിട്ടന്നറിയില്ല
ചിപ്പി തേടുമീ യാത്രയിൽ
ചിപ്പി ഉടക്കുവാൻ മാത്രമീ ജീവിതം
മുത്തുകൾ എങ്ങോ മറഞ്ഞിരിപ്പൂ
ഉദയ സൂര്യനോടൊപ്പമിറങ്ങി
ഓരോ പ്രദോഷവും പ്രതീക്ഷ ബാക്കി
നാളെ പുലരും പ്രഭാതമെങ്കിലും
ഒരു തരി മുത്തായ്‌ പിറന്നുവെങ്കിൽ
സുസ്മേര വദനനായ്
ഈ തീരം വിട്ടൊഴിഞ്ഞു
കാനനച്ചോലയിൽ
മടങ്ങിപ്പറന്നേനെ
 
RELATED ARTICLES

Most Popular

Recent Comments