അവളെന്ന ഭാര്യ ….[കവിത]

    0
    5774
    സിബി നെടുഞ്ചിറ
    ജീവിതയാത്രയില്‍
    നിന്‍ സുഖദു;ഖങ്ങളില്‍……
    പങ്കുകാരിയാകുവാന്‍…
    ദൈവത്താല്‍ നിയോഗിതയായ
    പനിനീര്‍…പുഷ്പമാണവള്‍…
    പാറപോലെ കഠിനമായ…
    നിന്‍ ഹൃത്തിനെ….
    മഞ്ഞുകണങ്ങള്‍ പോലെ അലിയിച്ച….
    സര്‍വ്വം സഹനയാണവള്‍…..
    ഉറക്കച്ചടവാര്‍ന്ന നയനങ്ങളാല്‍
    നിന്‍ രോഗശയ്യയില്‍…..
    ഉണര്‍ന്നിരുന്നു പരിചരിച്ച
    സ്നേഹസ്വരൂപിണി ആണവള്‍….
    നിന്‍ സങ്കടങ്ങളെ
    സ്നേഹാര്‍ദ്രരമാം തന്‍ ചുംമ്പനത്താല്‍……
    ഒപ്പിയെടുത്ത പൂനിലാവാണവള്‍….
    രാവിന്റെ കുളിരില്‍….
    ഒരു പുതപ്പിന്‍ കീഴില്‍….
    നിനക്കു ചുടുപകര്‍ന്ന പ്രണയിനിയാണവള്‍….
    വൈകിയെത്തും ദിനങ്ങളില്‍
    വഴിക്കണ്ണുമായി പൂമുഖപ്പടിയില്‍…
    നിനക്കായി കാത്തിരുന്ന രാക്കിളിയാണവള്‍…….
    നിന്‍ ആയുര്‍….ആരോഗ്യത്തിനായി
    നോമ്പു…നോറ്റു പ്രാര്‍ത്ഥിച്ച….
    ത്യാഗിനിയാണവള്‍….
    നിന്റെ കുഞ്ഞുങ്ങളെ പെറ്റു വളര്‍ത്തി
    നിന്നെ സ്നേഹിക്കാന്‍ പഠിപ്പിച്ച……
    കുടുംബിനിയാണവള്‍…
    അതാണു അവളെന്ന…നിന്‍ ഭാര്യ…
    നിന്റെ  ജീവിതയാത്രയില്‍….
    നിനക്ക് തുണയായി വന്നവള്‍…..

    Share This:

    Comments

    comments