ജോൺസൺ ചെറിയാൻ .
ബാലരാമപുരത്ത് രണ്ടര വയസുകാരിയായ ദേവേന്ദുവിനെ കിണറ്റിൽ എറിഞ്ഞ് കൊന്നത് മാതാവ് ശ്രീതുവാണെന്ന് പ്രതിയുടെ വെളിപ്പെടുത്തൽ. റൂറൽ എസ്.പിക്കാണ് മൊഴി നൽകിയത്. ജയിൽ സന്ദർശനത്തിനിടെ പ്രതി ഉറക്കെ വിളിച്ചു പറയുകയായിരുന്നു. പ്രതി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ ദേവേന്ദുവിൻ്റെ അമ്മ ശ്രീതുവിനെയും അമ്മാവൻ ഹരികുമാറിനെയും നുണ പരിശോധനയ്ക്ക് വിധേയമാക്കാൻ പൊലീസ് തീരുമാനിച്ചു. എന്നാൽ ശ്രീതു ഈ ആരോപണം ശക്തമായി നിഷേധിച്ചു. ഹരികുമാർ ഇപ്പോൾ ജയിൽ ശിക്ഷ അനുഭവിക്കുകയാണ്.