ജോൺസൺ ചെറിയാൻ .
ഇസ്രയേല്‍ – ഇറാന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ അടിയന്തര വിമാനത്താവള പ്രതികരണ സംവിധാനം സജീവമാക്കി യുഎഇ. വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമുണ്ടാകാതിരിക്കുന്നതിനായാണ് തീരുമാനം. രാജ്യത്തെ വിമാനത്താവളങ്ങളിലൂടെയുള്ള യാത്രക്കാരുടെ സുഗമമായ യാത്ര ഉറപ്പുവരുത്താനായി വിപുലമായ പദ്ധതിയാണ് യുഎഇ നടപ്പാക്കിയിരിക്കുന്നത്. പദ്ധതിയുടെ ഭാഗമായി ഫീല്‍ഡ് ടീമുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും. യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കുന്നതിനും ഇമിഗ്രേഷന്‍ നടപടിക്രമങ്ങള്‍ അതിവേഗത്തില്‍ പൂര്‍ത്തിയാക്കാനും വിമാനങ്ങളുടെ ഷെഡ്യൂള്‍ പുന:ക്രമീകരിക്കുന്നതിനുമായി ബന്ധപ്പെട്ട എയര്‍ലൈനുകളുമായി ഈ ഫീല്‍ഡ് ടീമുകള്‍ ഏകോപിപ്പിച്ച് പ്രവര്‍ത്തിക്കും.