ചെമ്മീന്‍ കട്‌ലറ്റ്.

0
1550
രാജി കൃഷ്ണകുമര്‍
പ്രീയപ്പെട്ടവര്‍ക്ക് നമ്മള്‍ നല്‍കുന്നതെന്തും വളരെ പ്രീയപ്പെട്ടതാവും. എന്നും എപ്പോഴും നമുക്കൊക്കെ പ്രീയപ്പെട്ട ഒന്നാണ് ചെമ്മീന്‍. രസകരമായ ചെമ്മീന്‍ കട്‌ലറ്റ്.
ചെമ്മീന്‍ കട്‌ലറ്റ് Delicious and Tastey
നാരന്‍ ചെമ്മീന്‍ – 1/4 കിലോ വൃത്തിയാക്കിയത്
മഞ്ഞള്‍പൊടി – 1/4 സ്പൂണ്‍
ഉപ്പുപൊടി – ആവശ്യത്തിന്
പച്ചമുളക് – 5 എണ്ണം
സവാള – 3 എണ്ണം ( ചെറുതായി നീളത്തില്‍ അരിഞ്ഞത്)
ക്യാബേജ് – 100 ഗ്രാം ( ചെറുതായി നീളത്തില്‍ അരിഞ്ഞത്)
വേപ്പില – 2 തണ്ട്
കോഴിമുട്ട – 3 എണ്ണം
റസ്‌ക് – 200 ഗ്രാം
എണ്ണ – ആവശ്യത്തിന്
ചെമ്മീന്‍ പകുതി മഞ്ഞള്‍പൊടിയും, പാകത്തിന് ഉപ്പും ചേര്‍ത്ത് വേവിക്കുക. ഇതു മിക്‌സിയില്‍ ഇട്ടു ചതച്ചെടുക്കുക.
ചട്ടിയില്‍ എണ്ണ ഒഴിച്ച്, ചൂടാകുമ്പോള്‍ സവാള, ക്യാബേജ്, പച്ചമുളക്,വേപ്പില എന്നിവ വാട്ടുക. ഇതിലേക്ക്, ബാക്കി മഞ്ഞള്‍പൊടിയും, കുറച്ചുപ്പും ചേര്‍ക്കുക. ഇതു ചതച്ച ചെമ്മീനില്‍ ചേര്‍ത്ത് നന്നായി കുഴയ്ക്കുക. റസ്‌ക് പൊടിച്ചെടുക്കുക.
മുട്ടയുടെ വെള്ള ഒരു പാത്രത്തില്‍ പൊട്ടിച്ചൊഴിക്കുക.
ചെമ്മീന്‍ മിശ്രിത്രം ഉരുട്ടി, മുട്ടയുടെ വെള്ളയില്‍ മുക്കി റെസ്‌ക്‌പൊടിയില്‍ പുരട്ടി, കട്‌ലറ്റ് ആകൃതിയില്‍ പരത്തിയെടുക്കുക.
പാനില്‍ എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ ഓരോന്നായി നിരത്തി ഫ്രൈ ചെയ്‌തെടുക്കുക.

 

Share This:

Comments

comments