ജപ്പാന്‍ കറി ബ്രഡ് പാന്‍ – സാലി കാത്തു

0
1439

ജപ്പാന്‍ കറി ബ്രഡ് പാന്‍

ആവശ്യമുള്ള സാധനങ്ങള്‍
ഗോതമ്പു പൊടി : മൂന്നു കപ്പു
ഈസ്റ്റ്: ഒരു സ്പൂണ്‍
പഞ്ചസാര:വേണ്ട മധുരം
ബട്ടര്‍ : രണ്ടു സ്പൂണ്‍
ബ്രഡ് ക്രംബ്സ്: ഒരു കപ്പ്
മുട്ട: ഒന്ന്
ചൂടുവെള്ളം: കാല്‍ക്കപ്പ്
ഉപ്പ്:ആവശ്യത്തിനു
താറാവു കുഞ്ഞുങ്ങളെ നീന്തൽ പഠിപ്പിക്കണ്ട ആവശ്യമില്ലെന്ന് പഴമക്കാർ പറയും അതുപോലെ,ചപ്പാത്തിക്ക് കുഴയ്ക്കാൻ നമ്മുക്കെല്ലാവര്‍ക്കും അറിയാം.
ജപ്പാൻ കറി ബ്രെഡ്‌ പാ ൻ ഉണ്ടാക്കണമോ എങ്കിൽ നമ്മൾ ചപ്പാത്തി മാവിൽ ഒരു പരീക്ഷണം നടത്തിയാലെ മതിയാവൂ, നമ്മൾ എടുക്കുന്ന ചപ്പാത്തി മാവിനോടൊപ്പം കുറച്ചു സാധനങ്ങളും കൂടി ചേര്‍ത്താലോ എങ്കില്‍ എടുത്തോളൂ അല്പം ഈസ്റ്റ്‌, ചെറിയ മധുരത്തിന് കുറച്ചു പഞ്ചസാര, അല്പ്പം പാലും കുറച്ചു ബട്ടറും കൂട്ടി കുഴച്ചു വെക്കൂ, ഉപ്പു (പാകത്തിന്) ചേര്ക്കാൻ മറക്കരുത് അരമണിക്കൂർ നനഞ്ഞ തുണിയിൽ പൊതിഞ്ഞോ, വായു കയറാതെയോ അടച്ചു വെക്കുക, അതിൽ നിന്നും ചെറിയ ഉണ്ടകൾ ഉണ്ടാക്കിയെടുത്തു നമ്മുക്ക് ഇഷ്ട്ടമുള്ള കറി അത് എന്തും ആകാം ( പേസ്റ്റ് പരുവത്തിൽ ഉടച്ചെടുത്തു) ഈ ഉണ്ടാക്കിയ ഉരുളയുടെ ഉള്ളിൽ നിറച്ചു കൈക്കൊണ്ടു ഒന്നമർത്തി മുട്ടവെള്ളയിൽ മുക്കി ബ്രെഡ്‌ ക്രംബ്സില്‍ മുക്കി പതുക്കെ മറിച്ചു തിരിച്ചു തിളച്ച എണ്ണയിൽ വറുത്തു കോരി എടുത്താൽ ജപ്പാൻ കറി ബ്രെഡ്‌ പാൻ തയ്യാറായി കഴിഞ്ഞു ഇനി ,കഴിച്ചോളൂ ,നല്ല രുചിയില്ലേ
കറിവെള്ളം പോലെയാവരുത്, കുറുക്കി എടുക്കണം വേണമെങ്കിൽ, കുറുകാൻ വേണ്ടി ഉരുളക്കിഴങ്ങ് പൊടിച്ചു ചേര്‍ക്കാം.

Share This:

Comments

comments