ജയശ്രീ വൈക.
പ്രാണൻ പകുത്തു കൊടുത്തു അർദ്ധനാരിശ്വര സംഗമത്തിനു കൊതിച്ച മനസ്.
ഒന്നിലെന്നു ബാക്കിയില്ലാതെ കണ്ട സ്വപ്നങ്ങളും,
പാടുവാൻ ബാക്കി വയ്ക്കാത്ത രാഗങ്ങളും ,
ആടിതിമിർത്തചുവടുകളുമായ്, നാടായ നാടും കാടയ കാടും ഞാൻ അലഞ്ഞു..!
ചേർത്തു പിടിച്ച കരങ്ങളിൽ നിന്നും എന്നിലേയ്ക്ക് ലയിച്ചു ചേർന്ന ഇളം ചൂട്, സ്നേഹത്തിന്റെ പരസ്പര വിശ്വാസത്തിന്റെത്തിന്റെ വലയം ആയിരുന്നു.!
പാടിയ രാഗങ്ങളെയും,
ആടിയ ചുവടുകളെയും, ഞാനിന്നു വെറുക്കുന്നു.!
തിരിച്ചറിവ്
ഒരു പകരക്കാരിയെന്ന തിരിച്ചറിവ്