Thursday, November 28, 2024
HomeAmericaഫോര്‍ഗറ്റ് മി നോട്ട് ഫൗണ്ടര്‍ അനിക കുമാറിന് 2018 ക്രിസ്റ്റല്‍ ബൗര്‍ അവാര്‍ഡ്.

ഫോര്‍ഗറ്റ് മി നോട്ട് ഫൗണ്ടര്‍ അനിക കുമാറിന് 2018 ക്രിസ്റ്റല്‍ ബൗര്‍ അവാര്‍ഡ്.

പി. പി. ചെറിയാന്‍.
കാംബല്‍ (കാലിഫോര്‍ണിയ) : ഫോര്‍ഗറ്റ് മി നോട്ട് ഫൗണ്ടര്‍ ഇന്ത്യന്‍ അമേരിക്കന്‍ വിദ്യാര്‍ഥിനി അനികാ കുമാറിനെ (18) ജൂനിയര്‍ ലീഗ് ഓഫ് സാന്‍ഹൊസെ 2018 ക്രിസ്റ്റല്‍ ബൗള്‍ അവാര്‍ഡിന് തിരഞ്ഞെടുത്തു. കാലിഫോര്‍ണിയ കാംബലില്‍ വെച്ചു ഏപ്രില്‍ 17 നു നടക്കുന്ന ചടങ്ങില്‍ അവാര്‍ഡു സമ്മാനിക്കും.
ഫോണ്‍ വിളികളുടെ ഒരു സൗഹൃദ കൂട്ടായ്മയാണു ഫോര്‍ഗറ്റ് മി നോട്ട്. ഒറ്റപ്പെടലിന്റെയും വേര്‍പിരിയലിന്റേയും വേദനയില്‍ കഴിയുന്ന വൃദ്ധ ജനങ്ങള്‍ക്ക് അല്‍പമെങ്കിലും ആശ്വാസം ലഭിക്കുന്നതിന് വല്ലപ്പോഴെങ്കിലും ഇവരെ ഫോണില്‍ ബന്ധപ്പെട്ട് ക്ഷേമാന്വേഷണം നടത്തുക എന്നതാണ് ഈ സംഘടന കൊണ്ട് ഉദ്ദേശിക്കുന്നത്.
(മറവി രോഗത്തിനും) അള്‍സൈമേഴ്‌സിനും, ഡിപ്രഷനും വിധേയരായി കഴിയുകയും വിവിധ രോഗങ്ങള്‍ക്ക് അടിമപ്പെടുകയും ചെയ്തിട്ടുള്ള വൃദ്ധരെ സന്തോഷിപ്പിക്കുന്നതിനും അവര്‍ ഏകരല്ല എന്ന് ബോധ്യം വരുത്തുന്നതിന് അനിക കുമാറിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ വളണ്ടിയര്‍മാരായി പ്രവര്‍ത്തിക്കുന്നു. പതിനഞ്ചു വയസ്സുമുതലാണ് അനിക ഈ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കി തുടങ്ങിയത്. ബര്‍കിലി യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥിനിയായ അനിക നിരവധി സെമിനാറുകളില്‍ ശ്രദ്ധേയമായ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്.
RELATED ARTICLES

Most Popular

Recent Comments