ഗീത രാജൻ.
കുരിശു മരണവും ഉയർപ്പും
ലോകത്തിന്‍റെ പാപങ്ങൾ
ചോരകൊണ്ട് കഴുകി കളഞ്ഞു
ഏക ബലിയായി കുരിശിൽ പിടഞ്ഞ നാഥൻ
എന്നെ കടന്നു പോകുന്ന
എത്രയെത്ര കുരിശു മരണങ്ങൾ
ചതിയുടെ മുഖം തിരിച്ചറിയുമ്പോൾ
സൗഹൃദത്തിന്‍റെ നേര്‍ ചിത്രം കാണുമ്പോൾ
പ്രതീക്ഷയുടെ മതിലുകൾ ഇടിഞ്ഞു വീഴുമ്പോൾ
നിസ്സഹായതയുടെ കുപ്പായം അണിയുമ്പോൾ
ഓരോ കുരിശു മരണത്തിലും
കരുതി വച്ച പുതു പ്രതീക്ഷയുടെ …
പുതു വെളിച്ചത്തിന്‍റെ….
തിറിച്ചറിവിന്‍റെ
ഉയിർപ്പിന്‍റെ ആ നാൾ….