ജോണ്‍സണ്‍ ചെറിയാന്‍.
ഇസ്ലാമാബാദ്: താലിബാന്‍ തീവ്രവാദികളുെട ആക്രമണത്തിനിരയായി നാടുവിട്ട മലാല യൂസഫ് സായ് ആറുവര്‍ഷത്തിനു ശേഷം പിറന്നനാട്ടിലെത്തി. കര്‍ശന സുരക്ഷയിലാണ് പാകിസ്താനിലെ സ്വാത് താഴ്വരയില്‍ മലാല എത്തിയത്. ഹെലികോപ്റ്ററില്‍ സ്വാത് താഴ്വരയിലെത്തിയ മലാല പിന്നീട് കാറിലാണ് മിംഗോറയിലേക്ക് പുറപ്പെട്ടത്. മിംേഗാറയിലായിരുന്നു മലാലയുടെ വീട്.
ബുധനാഴ്ച ഇസ്‌ലാമാബാദിലെ ബേനസീര്‍ ഭൂട്ടോ അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ മാതാപിതാക്കാള്‍ക്കൊപ്പം വിമാനമിറങ്ങിയ മലാല ഒരാഴ്ചയോളം പാക്കിസ്താനില്‍ തങ്ങും. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ഷഹീദ് അബ്ബാസിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.
11ാം വയസ്സിലാണ് മലാല ആദ്യമായി പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി രംഗത്തെത്തുന്നത്. ബി.ബി.സി ഉര്‍ദു, ന്യൂയോര്‍ക് ടൈംസ് തുടങ്ങിയ അന്താരാഷ്ട്ര മാധ്യമങ്ങളില്‍ ചെറുപ്പം തൊേട്ട നിറസാന്നിധ്യമായിരുന്നു.
15ാം വയസ്സില്‍ സ്കൂള്‍ ബസിലിരിക്കെയാണ് മലാലയെ തേടി അക്രമിയെത്തുന്നതും തലച്ചോര്‍ ലക്ഷ്യമാക്കി വെടിയുതിര്‍ക്കുന്നതും. പടിഞ്ഞാറന്‍ സംസ്കാരം പ്രോത്സാഹിപ്പിക്കുന്നുെവന്നാരോപിച്ചായിരുന്നു ആക്രമണം. അതിഗുരുതരാവസ്ഥയില്‍ പാക് സൈനിക ആശുപത്രിയില്‍ പ്രാഥമിക ചികിത്സക്കുശേഷം ബ്രിട്ടനിലെ ബര്‍മിങ്ങാമിലേക്ക് കൊണ്ടുപോയ മലാല മൂന്നു മാസത്തെ ചികില്‍സക്കു ശേഷം സാധാരണ ജീവിതത്തിലേക്കു തിരിച്ചുവന്നു. സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി ഒാക്സ്ഫഡില്‍ തുടര്‍ പഠനത്തിനായി ചേര്‍ന്നു.