Saturday, April 12, 2025
HomeKeralaഷെ​ഫീ​ന്‍ ജ​ഹാ​നു​മാ​യു​ള്ള വി​വാ​ഹ ര​ജി​സ്ട്രേ​ഷ​ന്‍ പു​ന:​സ്ഥാ​പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഹാ​ദി​യ അ​പേ​ക്ഷ ന​ല്‍​കി.

ഷെ​ഫീ​ന്‍ ജ​ഹാ​നു​മാ​യു​ള്ള വി​വാ​ഹ ര​ജി​സ്ട്രേ​ഷ​ന്‍ പു​ന:​സ്ഥാ​പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഹാ​ദി​യ അ​പേ​ക്ഷ ന​ല്‍​കി.

ജോണ്‍സണ്‍ ചെറിയാന്‍.
മലപ്പുറം: ഷെഫീന്‍ ജഹാനുമായുള്ള വിവാഹ രജിസ്ട്രേഷന്‍ പുന:സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ഹാദിയ അപേക്ഷ നല്‍കി. മലപ്പുറം ഒതുക്കുങ്ങല്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കാണ് അപേക്ഷ നല്‍കിയത്. 2016 ഡിസംബര്‍ 19ന് കോട്ടക്കല്‍ പുത്തൂര്‍ ജുമാ മസ്ജിദില്‍വച്ചാണ് ഹാദിയയുടെയും ഷെഫീന്‍ ജഹാന്‍റെയും വിവാഹം നടന്നത്.
തൊട്ടടുത്ത ദിവസം ഹാദിയയും ഷെഫിനും ചേര്‍ന്ന് ഒതുക്കുങ്ങല്‍ ഗ്രാമപഞ്ചായത്തില്‍ വിവാഹ രജിസ്‌ട്രേഷന് അപേക്ഷ നല്‍കി. എന്നാല്‍ വിവാഹത്തില്‍ ദുരൂഹതയുണ്ടെന്നും ഇത് സംബന്ധിച്ച്‌ അന്വേഷിക്കണമെന്നും ഹൈക്കോടതി പൊലീസിനോട് നിര്‍ദേശിച്ചു. ഇനിയൊരു ഉത്തരവുണ്ടാവുന്നതുവരെ വിവാഹ സര്‍ട്ടിഫിക്കറ്റ് നല്‍കരുതെന്നും ഒതുക്കുങ്ങല്‍ പഞ്ചായത്ത് സെക്രട്ടറിക്ക് കോടതി നിര്‍ദേശം നല്‍കിയിരുന്നു.
അതേസമയം, വിവാഹത്തില്‍ യാതൊരുവിധ ദുരൂഹതയുമില്ലെന്ന് ചൂണ്ടിക്കാട്ടി 2017 ജനുവരി 30ന് അന്വേഷണ ഉദ്യോഗസ്ഥന്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. എന്നാല്‍ 2017 മെയ് 24 കേസ് ഹൈക്കോടതി വിവാഹം അസാധുവാക്കുകയും, ഹാദിയയെ മാതാപിതാക്കള്‍ക്കൊപ്പം വിടുകയും ചെയ്തു. ഇതിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയില്‍ 2018 മാര്‍ച്ച്‌ 8ന് ഹാദിയ – ഷെഫിന്‍ ജഹാന്‍ വിവാഹം അംഗീകരിച്ചുകൊണ്ട് സുപ്രീംകോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു.
RELATED ARTICLES

Most Popular

Recent Comments