Monday, April 14, 2025
HomeNewsവെനസ്വേലയില്‍ ജയിലിന് തീപിടിച്ച്‌ 68 പേര്‍ മരിച്ചു.

വെനസ്വേലയില്‍ ജയിലിന് തീപിടിച്ച്‌ 68 പേര്‍ മരിച്ചു.

ജോണ്‍സണ്‍ ചെറിയാന്‍.
വെനസ്വേല: വെനസ്വേലയിലെ വടക്കന്‍ നഗരമായ വെലന്‍സിയയില്‍ പോലീസ് സ്റ്റേഷനിലെ ജയിലിനുള്ളിലുണ്ടായ സംഘര്‍ഷങ്ങള്‍ക്കിടെ ഉണ്ടായ തീപിടുത്തത്തില്‍ 68 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. അപകടത്തിന്റെ വിശദാംശങ്ങള്‍ അധികൃതര്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
വിവരമറിഞ്ഞ് തടവുകാരുടെ ബന്ധുക്കളടക്കം നിരവധി പേരാണ് ജയിലിന് പുറത്ത് പ്രതിഷേധവുമായി തടിച്ചുകൂടിയിരിക്കുന്നത്. പോലീസ് പ്രതിഷേധക്കാരുടെ നേര്‍ക്ക് കണ്ണീര്‍ വാതകം പ്രയോഗിച്ചു. .
സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ നാല് മുതിര്‍ന്ന ഉദ്യോഗസ്ഥരെ നിയമിച്ചതായി അറ്റോര്‍ണി ജനറല്‍ താരിഖ് സാബ് അറിയിച്ചു.
RELATED ARTICLES

Most Popular

Recent Comments