ജോണ്‍സണ്‍ ചെറിയാന്‍.
കുവൈറ്റിലെ മലയാളി ദമ്പതികളുടെ ഏഴര മാസം പ്രായമുള്ള കുഞ്ഞ് ഭക്ഷണം തൊണ്ടയില്‍ കുരുങ്ങി മരിച്ചു. ഡേകെയറില്‍ വെച്ച് ഭക്ഷണം നല്‍കവേയാണ് കുട്ടിയുടെ തൊണ്ടയില്‍ ഭക്ഷണം കുടുങ്ങുകയും മരണം സംഭവിക്കുകയും ചെയ്തത്.
മലയാളി ദമ്ബതികളുടെ മകള്‍ ആന്‍ഡ്രിയ മരിയ സാബി (ഏഴര മാസം) ആണു മരിച്ചത്. പിതാവ് എറണാകുളം രായമംഗലം സ്വദേശിയും ബദര്‍ അല്‍ മുല്ല കമ്ബനി ഉദ്യോഗസ്ഥനുമായ അറയ്ക്കല്‍ സാബി മാത്യുവാണ്. മാതാവ് ജഹ്റ ആശുപത്രി സ്റ്റാഫ് നഴ്‌സ് ജോബ.
ഇരുവരും ജോലിക്കായി പോകുമ്ബോള്‍ കുഞ്ഞിനെ ഡേകെയറിലാക്കുകയാണ് പതിവ്. പതിവ് പോലെ ഡേകെയറില്‍ ആക്കിയ കുഞ്ഞിന് ഉച്ച ഭക്ഷണം കൊടുക്കുമ്ബോഴാണ് തൊണ്ടയില്‍ കുരുങ്ങിയത്. ഉടനടി ആശുപ്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇവര്‍ക്ക് ഒരു മകള്‍ കൂടിയുണ്ട്.