Saturday, April 12, 2025
HomeKeralaശസ്ത്രക്രിയ കഴിഞ്ഞ് കിടക്കുന്ന രോഗിയുടെ വിരലുകള്‍ ഒടിച്ച്‌ അറ്റന്‍ററുടെ ക്രൂരത.

ശസ്ത്രക്രിയ കഴിഞ്ഞ് കിടക്കുന്ന രോഗിയുടെ വിരലുകള്‍ ഒടിച്ച്‌ അറ്റന്‍ററുടെ ക്രൂരത.

ജോണ്‍സണ്‍ ചെറിയാന്‍.
ശസ്ത്രക്രിയ കഴിഞ്ഞ് കിടക്കുന്ന രോഗിയുടെ വിരലുകള്‍ ഒടിച്ച്‌ അറ്റന്‍ററുടെ ക്രൂരത. മനസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരത നടന്നത് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലാണ് . ശസ്ത്രക്രിയ കഴിഞ്ഞ് കാലില്‍ കമ്ബിയിട്ട് കിടക്കുന്ന രോഗിയുടെ കൈവിരലുകളാണ് അറ്റന്‍റര്‍ പിടിച്ചെടുത്തത്. അറ്റന്‍ററുടെ ക്രൂരതയുടെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് വാര്‍ത്ത പുറം ലോകം അറിഞ്ഞത്.
അപകടം പറ്റി കാലിന് ശസ്ത്രക്രിയ കഴിഞ്ഞ് കിടക്കുന്ന വിളക്കുപാറ സ്വദേശിയായ വാസു എന്നയാളുടെ കൈയ്യാണ് മെഡിക്കല്‍ കോളേജ് അറ്റന്‍ററായ സുനില്‍ കുമാര്‍ പിടിച്ചൊടിച്ചത്. സുനില്‍ രോഗിയോട് സംസാരിക്കുന്നതും അതിനിടയില്‍ കൈ വിരലുകള്‍ പിടിച്ചൊടിക്കുന്നതും വേദനകൊണ്ട് വാസു കിടന്ന് കരയുന്നതും വീഡിയോയില്‍ കാണാം. വാസുവിന് സമീപത്തുണ്ടായിരുന്ന ആരോ ആണ് വീഡിയോ പകര്‍ത്തിയത്. ഇതാരെന്ന് വ്യക്തമല്ല.
വീഡിയോ പ്രചരിക്കാന്‍ തുടങ്ങിയതോടെ സംഭവത്തില്‍ മെഡിക്കല്‍ കോളേജ് അധികൃതര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. പ്രഥമദൃഷ്ട്യാ സുനില്‍ കുമാര്‍ തെറ്റ്കാരനാണെന്ന് തെളിഞ്ഞതിനാല്‍ ഇയാളെ ജോലിയില്‍ നിന്നും സസ്പെന്‍റ് ചെയ്തതായും ആസ്പത്രി അധികൃതര്‍ വ്യക്തമാക്കി. സംഭവത്തില്‍ ഇന്ന് തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആരോഗ്യമന്ത്രി മെഡിക്കല്‍ സൂപ്രണ്ടിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
RELATED ARTICLES

Most Popular

Recent Comments