പി.പി. ചെറിയാന്‍.
ഒക്കലഹോമ: ഒക്കലഹോമയിലെ പ്രധാന യൂണിവേഴ്‌സിറ്റികളില്‍ ഒന്നായ ഒക്കലഹോമ സിറ്റി യൂണിവേഴ്‌സിറ്റിയുടെ പ്രസിഡന്റായി മാര്‍ത്താ ബര്‍ഗറെ നിയമിച്ചതായി യൂണിവേഴ്‌സിറ്റി അധികൃതര്‍ മാര്‍ച്ച് 25ന് പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.
114 വര്‍ഷത്തെ പാരമ്പര്യമുള്ള യൂണിവേഴ്‌സിറ്റിയുടെ പതിനെട്ടാമത്തേതും, ആദ്യ വനിത പ്രസിഡന്റുമായി മാര്‍ത്താ ബര്‍ഗര്‍ ജൂലായ് ഒന്നിന് ഉത്തരവാദിത്വം ഏറ്റെടുക്കും.എനര്‍ജി ഇന്‍ഡസ്ട്രി മുന്‍ എക്‌സിക്യൂട്ടീവായ ബര്‍ഗര്‍ ചെന്ന പീക്ക് എന്‍ജി കോര്‍പ്പറേഷന്‍ സീനിയര്‍ വൈസ് പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
യൂണിവേഴ്‌സിറ്റി ശരിയായ പാതയില്‍ നയിക്കുന്നതിന് കഴിവുള്ള വ്യക്തിയാണ് മാര്‍ത്തയെന്ന യൂണിവേഴ്‌സിറ്റി ബോര്‍ഡ് ചെയര്‍മാന്‍ റോണ്‍നോറിക്ക് അഭിപ്രായപ്പെട്ടു.
ജൂണ്‍ മുപ്പതിന് സ്ഥാനം ഒഴിയുന്ന റോബര്‍ട്ട് ഹെന്‍ട്രിയുടെ സ്ഥാനത്താണ് മാര്‍ത്ത് നിയമിതയായിരിക്കുന്നത്.
ഒക്കലഹോമ യൂണിവേഴ്‌സിറ്റിയില്‍ നിന്നും എംബിഎയും, ഡോക്ടറേറ്റും ലഭിച്ച എനിക്ക് യൂണിവേഴ്‌സിറ്റി പ്രസിഡന്റ് പദവി ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് മാര്‍ത്ത ബര്‍ഗര്‍ പറഞ്ഞു.