ഡാലസ്: അമേരിക്കന്‍ എയര്‍ലൈന്‍സുമായി ഉണ്ടാക്കിയ കരാറിനുശേഷം വിമാന സര്‍വീസ് തുടര്‍ന്നുകൊണ്ടുപോകുന്നത് സാമ്പത്തിക നഷ്ടം വരുത്തുമെന്നതിനാല്‍ മാര്‍ച്ച് 25 മുതല്‍ അബുദാബി ഡാലസ് വിമാന സര്‍വ്വീസ് നിര്‍ത്തിവയ്ക്കുന്നതിന് തീരുമാനിച്ചതായി ഇത്യഹാദ് എയര്‍വെയ്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ അറിയിച്ചു.
അമേരിക്കന്‍ എയര്‍ലൈന്‍സും ഇത്തിഹാദ് എയര്‍ലൈന്‍സും തമ്മിലുണ്ടായിരുന്ന ബന്ധം അവസാനിപ്പിക്കുന്നതിന് അമേരിക്കന്‍ എയര്‍ലൈന്‍സ് സ്വീകരിച്ച നിലപാട് ദൗര്‍ഭാഗ്യകരമായെന്ന് ഓഫിസര്‍ പറഞ്ഞു.
2014 ലാണ് ഡാലസില്‍ നിന്നും ഇത്തിഹാദിന്റെ വിമാന സര്‍വീസ് ആരംഭിച്ചത്. ആദ്യം ആഴ്ചയില്‍ മൂന്നു സര്‍വീസ് ഉണ്ടായിരുന്നത് 2017 മുതല്‍ ഏഴു ദിവസമാക്കി ഉയര്‍ത്തിയിരുന്നു. 235,000 യാത്രക്കാര്‍ ഇതുവരെ സര്‍വ്വീസ് പ്രയോജനപ്പെടുത്തിയിട്ടുണ്ട്.
അമേരിക്കന്‍ എയര്‍ലൈന്‍സ് ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്ന നിലപാടില്‍ മാറ്റം വരുത്തിയാല്‍ തുടര്‍ന്നും സര്‍വ്വീസ് ആരംഭിക്കുന്നതില്‍ ഞങ്ങള്‍ തയ്യാറാണ്. ഡാലസിലെ ഇന്ത്യന്‍ വംശജര്‍ക്കും പ്രത്യേകിച്ചു മലയാളികള്‍ക്ക് ഈ സര്‍വ്വീസ് വളരെ പ്രയോജനകരമായിരുന്നു. ഡാലസിലെ ഒരു സാംസ്കാരിക സാമൂഹ്യ സംഘടനകളോ, നേതാക്കളോ ഇതിനെതിരെ പ്രതികരിക്കാന്‍ ഇതുവരെ തയാറായിട്ടില്ല.
ഷിക്കാഗോ, ലൊസാഞ്ചല്‍സ്, ന്യൂയോര്‍ക്ക്, വാഷിങ്ടന്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ള സര്‍വ്വീസുകള്‍ തുടരുമെന്നും അധികൃതര്‍ അറിയിച്ചു.