പി.പി. ചെറിയാന്‍.
വാഷിംഗ്ടണ്‍ ഡി.സി.: 2019 ലേക്കുള്ള എച്ച് 1 ബി വിസാ പ്രീമിയം പ്രോസസിങ്ങ് തല്‍ക്കാലം നിറുത്തിവെച്ചതായി മാര്‍ച്ച് 21 ന് യു.എസ്. സ്‌റ്റേറ്റ് സിറ്റിസണ്‍ഷിപ്പ് ആന്റ് ഇമ്മിഗ്രേഷന്‍ സര്‍വ്വീസ് അധികൃതര്‍ അറിയിച്ചു.
2018 ഒക്ടോബര്‍ 1 മുതല്‍ ആരംഭിക്കുന്ന 2019 ലേക്കുള്ള എച്ച് 1 ബി പെറ്റീഷന്‍ പ്രോസസിങ്ങ് മാറ്റിവെക്കുന്നതുമൂലം ഇതുവരെയുള്ള എച്ച് 1 ബി വിസ്സാ പ്രോസസിംഗ് സമയം കുറ്റക്കാരാനുമെന്നാണ് അധികൃതരുടെ വിശദീകരണം.
എച്ച്.1ബി പ്രീമിയം പ്രോസസിങ്ങ് എന്നാരംഭിക്കുമെന്ന് പിന്നീട് അറിയിക്കുമെന്നും അധികൃതര്‍ വെളിപ്പെടുത്തി.
യോഗ്യരായ അമേരിക്കന്‍ ജോലിക്കാരെ ലഭിക്കാത്ത സാഹചര്യത്തില്‍ വിദേശത്തുനിന്നും ഉയര്‍ന്ന യോഗ്യതയുള്ളവര്‍ക്ക് അമേരിക്കന്‍ കമ്പനികള്‍ ജോലി നല്‍കുകയാണെങ്കില്‍ താല്‍ക്കാലിക അമേരിക്കന്‍ വിസ നല്‍കുന്നതാണ് എച്ച്1വിസ പദ്ധതി. വിദേശ രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ എച്ച് 1 ബി വിസാ ലഭിക്കുന്നതു ഇന്ത്യക്കാര്‍ക്കാണ്.
എച്ച്1 ബി. വിസ ലഭിക്കുന്നതിനുള്ള അപേക്ഷകര്‍ ഏപ്രില്‍ 2 മുതല്‍ ആരംഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
എച്ച് 1ബി.വിസക്ക് അപേക്ഷിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവുണ്ടായിട്ടുണ്ടെന്നും അധികൃതര്‍ പറയുന്നു.