ഹണ്ട്‌സ് വില്ല: ടെക്‌സസ്സ് സംസ്ഥാനത്തെ ഈ വര്‍ഷത്തെ നാലാമത്തേതും, അമേരിക്കയിലെ ഏഴാമത്തേതുമായ വധശിക്ഷ ഇന്ന് (മാര്‍ച്ച് 27 ചൊവ്വ) ഹണ്ട്‌സ് വില്ല ജയിലില്‍ നടപ്പാക്കി.
2005 ല്‍ സാന്‍ അന്റോണിയായില്‍ നിന്നുള്ള റൊസന്‍ണ്ടൊ റോഡ്രിഗസ്സ് (38) പത്ത് ആഴ്ച ഗര്‍ഭിണിയായ സമ്മര്‍ ബാള്‍ഡ്വിനെ (29) ക്രൂരമായി കൊലപ്പെടുത്തി നഗ്‌ന ശരീരം സ്യൂട്ട്‌കേസ്സിലാക്കി ട്രാഷല്‍ നിക്ഷേപിച്ച കേസ്സിലാണ് വധശിക്ഷ ലഭിച്ചത്. അമ്പതില്‍പരം മുറിവുകള്‍ സമ്മറിന്റെ മൃത ശരീരത്തില്‍ കണ്ടെത്തിയിരുന്നു.
കേസ്സിന്റെ വിചാരണ സമയത്ത് ലബക്കില്‍ നിന്നുള്ള 16 വയസ്സുകാരിയെ ഇതേ രീതിയില്‍ കൊലപ്പെടുത്തിയതായി പ്രതി കുറ്റസമ്മതം നടത്തിയിരുന്നു.
വധശിക്ഷ ഒഴിവാക്കണമെന്ന പ്രതിയുടെ അപ്പീല്‍ സുപ്രീം കോടതി തള്ളി മുപ്പത് മിനിട്ടിനകം വധശിക്ഷ നടപ്പാക്കി.
മാര്‍ച്ച് 26 തിങ്കളാഴ്ച 38ാമത് ജന്മദിനമായിരുന്നു പ്രതിയുടേത്. കൊലചെയ്യപ്പെട്ട യുവതിയുടെ കുടുംബാംഗങ്ങള്‍ വധശിക്ഷ നടപ്പാക്കുന്നത് കാണാന്‍ ജയിലില്‍ എത്തിയിരുന്ന ഇവരോട് മാപ്പപേക്ഷ നടത്താന്‍ പോലും പ്രതി തയ്യാറായില്ല.
ടെക്‌സസ്സ് സംസ്ഥാനത്തിന് എന്റെ ശരീരം മാത്രമേ ലഭിക്കുകയുള്ളൂവെന്ന്, എന്റെ ആത്മാവ് ലഭിക്കുകയുല്ലെന്നും, ടെക്‌സസ്സിലെ ജനങ്ങള്‍ വധശിക്ഷ നിര്‍ത്തലാക്കുന്നതിന് സമ്മര്‍ദ്ധം ചെലുത്തുവാന്‍ വ്യവസായങ്ങള്‍ ബഹിഷ്കരിക്കണമെന്നാണ് പ്രതി അവസാനം നടത്തിയ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
വൈകിട്ട് 6.24ന് വിഷ മിശ്രിതം സിരകളിലേക്ക് പ്രവഹിപ്പിച്ച് 22 മിനിട്ടിന് ശേഷം മരണം സ്ഥിരീകരിച്ചു.
മനുഷ്യരെ കൊല്ലുന്നതില്‍ പ്രതി ആനന്ദം കണ്ടെത്തിയിരുന്നതായി ലബക്ക് കൗണ്ടി ജില്ലാ അറ്റോര്‍ണി മാറ്റ് പവല്‍ പറഞ്ഞു.