Saturday, November 23, 2024
HomePoemsനോവ്. (കവിത)

നോവ്. (കവിത)

ഗ്രേസി ജോർജ്ജ്.
പേറ്റു നോവോരോന്നും, കുറിച്ചിടും ദന്തങ്ങൾ
സാഷ്യങ്ങളായങ്ങ് കൈത്തണ്ട നിറയുന്നു
നോവിൻറെ ശക്തിയും, ആഴവും, നീളവും
സാഷ്യങ്ങളെ ഇരുൾ ചിത്രങ്ങളാക്കുന്നു.
ദന്ത ക്ഷതങ്ങൾരചിക്കും ചിത്രങ്ങളിൽ
ചോരച്ചുവപ്പിൻറെ ചാരുത ചില നേരം
പല ദിനം ഓർമ്മപ്പെടുത്തലായ് നില കൊളളും
നീലിച്ച രേഖകൾ മറഞ്ഞിടാൻ മടിയായ്.
ജന്മങ്ങൾ ഓരോന്നും, ഉരുത്തിരിയും വേളയൊരു
ജീവന്മരണത്തിൻ മത്സരവേദിയാം
സസ്യവും കീടവും, എന്ത് തന്നാകിലും
പിറവികൾഎല്ലാമേ, വേദനാപൂരിതം
പേറ്റുനോവെന്തെന്നറിഞ്ഞീടുവാനായി
പെണ്ണായ് പിറക്കണം, നോവറിഞ്ഞീടണം
”ളേള”യെന്നുള്ളോരു, ശബ്ദത്തിലൂടെയാ
തള്ള തൻ പേറ്റുനോവെങ്ങൊ മറഞ്ഞു പോം
ശേഷമതോർമ്മയിൽ, പരതിടാമെങ്കിലും
ഓർമ്മിക്കാൻ കഴിയാത്തോരല്ത്ഭുത പ്രക്രിയ.
ദൈവത്തിൻ കൈവിരൽ തുമ്പിലെ നിർണ്ണയം
വിധി യായ് മാറുന്നതോരോരോ ജന്മങ്ങളിൽ
ജനനവും, മരണവും, ബുദ്ധിയും, ശക്തിയും
എല്ലാമീക്കൈവിരൽ തുമ്പിലത്രേ …..!
(പ്രസവ വേദനയെ ഓരോരുത്തരും ഓരോ രീതിയിലാണ് നേരിടുന്നത്.
ആവർത്തിച്ചുണ്ടാകുന്ന പ്രസവ വേദനയെ കൈത്തണ്ടയിൽ
അമർത്തിക്കടിച്ച് ഒതുക്കുന്ന ഒരു അനുഭവമാണ് ഈ കവിതയിൽ.)
RELATED ARTICLES

Most Popular

Recent Comments