Wednesday, April 9, 2025
HomeKeralaനെടുമ്പാശേരി വിമാനത്താവളത്തില്‍ ലാന്‍ഡിങ്ങിനിടെ ഹെലികോപ്റ്റര്‍ തെന്നിമാറി.

നെടുമ്പാശേരി വിമാനത്താവളത്തില്‍ ലാന്‍ഡിങ്ങിനിടെ ഹെലികോപ്റ്റര്‍ തെന്നിമാറി.

ജോണ്‍സണ്‍ ചെറിയാന്‍. 
നെടുമ്പാശേരി: നെടുമ്പാശേരി വിമാനത്താവളത്തില്‍ ലക്ഷദ്വീപില്‍നിന്നുമെത്തിയ ഹെലികോപ്ടര്‍ തെന്നിമാറിയതിനെത്തുടര്‍ന്നു റണ്‍വേ അടച്ചിട്ടു. വ്യോമയാന ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണു വിവരം.
ഇതേ തുടര്‍ന്ന് ഇവിടെനിന്നുള്ള വിമാനസര്‍വീസുകള്‍ നിര്‍ത്തിവയ്ക്കുകയും വിവിധ സ്ഥലങ്ങളില്‍നിന്നു നെടുമ്ബാശേരിയിലേക്കു വരുന്ന വിമാനങ്ങള്‍ മറ്റ് വിമാനത്താവളങ്ങളിലേക്കു തിരിച്ചുവിടുകയും ചെയ്തു. ഏകദേശം പത്തിലധികം വിമാനങ്ങള്‍ തിരിച്ചുവിട്ടതായാണു സൂചന. ബുധനാഴ്ച രാവിലെ ഒമ്ബതോടെയാണ് സംഭവം നടന്നത്. വിമാന സര്‍വീസ് പുനസ്ഥാപിക്കാനുള്ള നടപടികള്‍ ആരംഭിച്ചു.
RELATED ARTICLES

Most Popular

Recent Comments