Sunday, November 24, 2024
HomePoemsഅതിജീവനത്തിനായ്. (കവിത)

അതിജീവനത്തിനായ്. (കവിത)

ബീനാ റെയ്‌ച്ചൽ നിജു.
അതിരിക്ത താപമായ്‌ അർക്കകിരണങ്ങൾ
അവനീതലം ചുട്ടെരിച്ചീടുമ്പോഴും
അതിജീവനത്തിനായ്‌, ഒരു ജലകണികക്കായ്‌
അമ്മതൻ മാറിൽ പരതുന്നവളോ….
വിണ്ടുകീറിയതാം മാറിടം നോക്കി
വിതുമ്പുന്നിതായമ്മ ദയനീയമായി
വിങ്ങുമാ മിഴികളിൽ നിന്നുമൊരുതുള്ളി
വന്നില്ല പൈതലിൻ ദാഹമകറ്റുവാൻ
തെളിനീരനേകം ചൊരിഞ്ഞെന്നാലോ
തൂവിക്കളഞ്ഞെന്റെ മക്കൾ നിർദാക്ഷണ്യം
തള്ളിക്കളഞ്ഞെന്റെ വാക്കുകളേയവർ
തല്ലിക്കെടുത്തിയെൻ സൗഭാഗ്യങ്ങളെ….
കുടിനീരിനായി കരയുന്ന മക്കൾതൻ
കണ്ണുനീരാലേ കുതിരുവാൻ മോഹിച്ചു
കാത്തിരിക്കുന്നമ്മ ധരിത്രിയുമിന്ന്‌
കനിവറ്റമക്കൾതൻ കർമ്മഫലമായി……
RELATED ARTICLES

Most Popular

Recent Comments