മിലാല്‍ കൊല്ലം.
നമ്മൾ മലയാളികൾ അഥവ ഹിന്ദുക്കൾ വളരെ വർഷങ്ങൾക്ക് മുൻപ് ചെയ്യുന്ന ഒന്നായിരുന്നു. ഒരാൾ മരിച്ചു കഴിഞ്ഞാൽ അദ്ദേഹത്തിന്റെ ശരീരം അടക്കം ചെയ്ത് അഞ്ചിന്റെ അന്ന് അടക്കം ചെയ്തിരിക്കുന്ന സ്ഥലത്തേ മേൽ മണ്ണു വെട്ടി നിരപ്പാക്കിയിട്ട് അവിടെ ഒരു തെങ്ങിൻ തൈ ഒരു മാവിന്റെ തൈ മഞ്ഞളിന്റെ തൈ ചേമ്പിന്റെ തൈ മുതലായവ കുഴിച്ച് വയ്ക്കുകയും നവധാന്യങ്ങൾ വിതറുകയും ചെയ്യും. ഇത് പിന്നീട് വളർന്ന് വലുതാകുകയും ചെയ്യുമായിരുന്നു.
ഈ അഞ്ചിന്റെ അന്നത്തേ ദിവസം സഞ്ചയനം എന്ന് പറയും. ഹിന്ദുക്കൾ അല്ലാതെ മറ്റ് മതക്കാർ ഈ തൈ നടീൽ ഉണ്ടോ എന്ന് എനിയ്ക്ക് അറിയില്ല.
ശരീരം അടക്കം ചെയ്യൽ നിറുത്തി ദഹനം അഥവ ചൂള ആയിട്ടും ഇപ്പോഴും അഞ്ചിന്റെ അന്ന് ഈ തൈ നടീൽ തുടർന്ന് കൊണ്ടിരിക്കുന്നു. പിന്നെ ഒന്നുണ്ട്. ചുടുകാട്ടിൽ കൊണ്ട് പോയി അടക്കുന്ന അല്ലെങ്കിൽ ദഹിപ്പിയ്ക്കുന്നതിന്റെ മുകളിൽ ഒരു തൈ നടീലും ഇല്ല കേട്ടോ.
ഞാൻ ഈ പറഞ്ഞു വരുന്നത്. ഇറ്റലിക്കാരായ റാവൽ ബ്രെറ്റ്സെൽ, അന്ന സിറ്റലി എന്നിവർ പുതിയതായി എന്ന് പറഞ്ഞ് കൊണ്ട് വന്ന കാപ്സ്യൂൾ പരിപാടിയെ കുറച്ചാണു. *ശവപ്പെട്ടികള്‍ക്ക്*
*ഇനി വിട..!*
*സംസ്കാരം ഇനി* *ജൈവകാപ്സ്യൂളിൽ…!* *നമ്മുടെ പ്രിയപ്പെട്ടവർ* *ഇനി മരമായി* *പുനർജനിക്കട്ടെ…..!!!*
അതാണു പറഞ്ഞത് നമ്മുടെ പൈതൃകത്തേ എല്ലാം അടിച്ച് മാറ്റി എന്തെങ്കിലും ചെറിയ വെത്യാസം വരുത്തിയിട്ട് അത് അവരുടെതാക്കുന്നു.