ജോണ്‍സണ്‍ ചെറിയാന്‍.
തൃശൂര്‍: മകനെ അന്വേഷിച്ചെത്തിയ പോലീസ് മകനെ കിട്ടാതെ വന്നപ്പോള്‍ പിതാവിനെ മര്‍ദ്ദിച്ചതായി പരാതി. മര്‍ദ്ദനത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന വൃദ്ധന്‍ മരിച്ചു. തൃശൂര്‍ ചൂണ്ടല്‍ സ്വദേശി നാരായണ്‍ (60) ആണ് ഇന്ന് മരിച്ചത്.
കഴിഞ്ഞ ദിവസമാണ് ഒരു കേസില്‍ മകനെ അന്വേഷിച്ച് കുന്നംകുളം പോലീസ് നാരായണന്റെ വീട്ടില്‍ എത്തിയത്. മകനെ കിട്ടാതെ വന്നതോടെ നാരായണെ പോലീസ് അസഭ്യം പറയുകയും മര്‍ദ്ദിക്കുകയും ചെയ്തുവെന്ന് വീട്ടുകാര്‍ പറയുന്നു. തുടര്‍ന്ന് അവശ നിലയിലായ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
കുന്നംകുളം പോലീസിനെതിരെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കാനൊരുങ്ങുകയാണ് വീട്ടുകാര്‍.