Thursday, November 21, 2024
HomeKeralaതിരുമല തിരുപ്പതി വെങ്കടേശ്വര ക്ഷേത്രത്തില്‍ കാണിക്കയായി എത്തിയത് 25 കോടിയുടെ അസാധു നോട്ടുകള്‍.

തിരുമല തിരുപ്പതി വെങ്കടേശ്വര ക്ഷേത്രത്തില്‍ കാണിക്കയായി എത്തിയത് 25 കോടിയുടെ അസാധു നോട്ടുകള്‍.

ജോണ്‍സണ്‍ ചെറിയാന്‍.
തിരുപ്പതി: നോട്ട് നിരോധനത്തിനു ശേഷം തിരുമല തിരുപ്പതി വെങ്കടേശ്വര ക്ഷേത്രത്തില്‍ കാണിക്കയായി എത്തിയത് 25 കോടിയുടെ അസാധു നോട്ടുകള്‍. 2016 നവംബര്‍ എട്ടിന് 1000, 500 രൂപ നോട്ടുകള്‍ നിരോധിച്ചതിനു ശേഷം ഏതാനും മാസങ്ങള്‍ക്കുള്ളിലാണ് ഭക്തര്‍ ഈ നോട്ടുകള്‍ കാണിക്കയിട്ടത്.
അസാധു നോട്ടുകള്‍ മാറി നല്‍കണമെന്ന് ആവശ്യപ്പെട്ട് റിസര്‍വ് ബാങ്കിന് കത്തയച്ചതായി തിരുമല തിരുപ്പതി ദേവസ്വം അഡീഷണല്‍ ഫിനാന്‍ഷ്യല്‍ അഡ്വൈസറും മുഖ്യ അക്കൗണ്ടന്റ് ഓഫീസറുമായ ഒ ബാലാജി പറഞ്ഞു. ഭഗവാനെ കരുതി നോട്ടുകള്‍ മാറ്റിനല്‍കണമെന്നാണ് അദ്ദേഹം പറയുന്നത്.
റിസര്‍വ് ബാങ്കിന്റെ ഭാഗത്തുനിന്ന് അനുകൂല നിലപാട് ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരിക്കുകയാണ് ക്ഷേത്രം ഭാരവാഹികള്‍.
RELATED ARTICLES

Most Popular

Recent Comments