Sunday, November 24, 2024
HomePoemsവിശപ്പിന്റെ മാദകപ്പൂക്കള്‍. (കവിത)

വിശപ്പിന്റെ മാദകപ്പൂക്കള്‍. (കവിത)

വിശപ്പിന്റെ മാദകപ്പൂക്കള്‍. (കവിത)

ഡിജിന്‍ കെ ദേവരാജ്.
വിളിക്കാത്ത സദ്യതേടിവന്നവന്‍ ഞാൻ
അറിയില്ല നിങ്ങള്‍ക്കെന്നെയെന്നുറപ്പ്
വയറുവിശന്നവനെന്നു വിളിച്ചുകൊള്‍ക !
ആഡംബരപ്പന്തലിലെ വിലയെറുംപ്പൂക്കളേ
വയറുവെന്ത സുഗന്ധം നിങ്ങളറിയില്ല
ആമണം തേടിവന്നതാ ഞാൻ വിശന്നിട്ടാണ്
ആയിരംപേർക്കുള്ള സദ്യയെന്നു കേട്ടു
കലവറയിലാളിരമ്പുന്നപോലെ വയറുപിടയവേ
അതിലൊരു പൊതിതരുമോ വിശന്നിട്ടാണ്!
ആരുമതുകേട്ടില്ല ഞാൻ തിരികെനടന്നു
ആഢബരത്തിന്റെ ചവറുകൂനയില്‍ നിന്നും
വിശപ്പിന്റെ മാദകഗന്ധം മെല്ലെപ്പടർന്നു !
RELATED ARTICLES

Most Popular

Recent Comments