Sunday, November 24, 2024
HomePoemsപറയന്‍തോട്. (കവിത)

പറയന്‍തോട്. (കവിത)

പറയന്‍തോട്. (കവിത)

ജെനി പോൾ. (Street Light fb group)
ഇല്ലൊരു മാറ്റവും പറയന്‍ തോടിനു , വെള്ളമില്ലയെന്നൊരു കുറവല്ലാതെ.
നോക്കി നിന്നേറെ നേരം ഞാനാ പാലത്തിന്‍ കൈവരി പിടിച്ചങ്ങനെ, ഓര്‍ത്തെടുത്തെന്‍റെ മഴക്കാലയാത്രകള്‍.
മുളപൊട്ടിയ പുതുചെടികള്‍ക്ക് ഞാന്‍ അന്യയാണെങ്കിലും,
പഴയ കൈത്തോടും പിടയുന്ന ചെറുമീനുകളും എനിക്കിന്നും പരിചിതം..
കടത്തു വള്ളത്തില്‍ എത്ര മഴക്കാലം
ഇത്തിരി ദൂരം കടക്കാന്‍ ധൃതിപ്പെട്ടു, കൂട്ടുകാരുമൊത്തുരുല്ലാസ യാത്ര പോല്‍
വെള്ളം മൂടിയ പാടവഴികളില്‍..
വെള്ളത്തില്‍ കൈകൊണ്ടു താളം പിടിച്ചങ്ങു വിദ്യാലയത്തില്‍ പോയിരുന്നു..
ഇന്നോ മഴയില്ല, വെള്ളപ്പൊക്കമില്ല, കടത്തുവഞ്ചിക്ക് പോകാനാളില്ല ..
അരികിലെ നെല്പാടമൊരു താമരക്കാടായി. മഴക്കാലമൊരു മഴ കാണല്‍ കാലമായി.
കടത്തു വഞ്ചിയില്ല, വഞ്ചി തുഴയാന്‍ പരിചയമില്ല, അക്കരക്കോ ഇന്ന് ആര്‍ക്കും പോകണ്ട. അത്രത്തോളം നിറഞ്ഞ് കവിഞ്ഞ്‌ ഇപ്പോള്‍
തോട് ഒഴുകുന്നതും വല്ലപ്പോഴും മാത്രം . മഴയോടൊപ്പം നീയും കരയുക, മനസ്സേ, മിഴിത്തുള്ളിയും മഴത്തുള്ളികളും ഒന്നുചേര്‍ന്നൊരു നീര്‍ച്ചാലു തീര്‍ക്കട്ടെ…
RELATED ARTICLES

Most Popular

Recent Comments