Tuesday, May 13, 2025
HomeKeralaക​ഞ്ചാ​വു​മാ​യി ര​ണ്ട് ആ​സാം സ്വ​ദേ​ശി​ക​ള്‍ പോ​ലീ​സ് പി​ടി​യി​ലാ​യി.

ക​ഞ്ചാ​വു​മാ​യി ര​ണ്ട് ആ​സാം സ്വ​ദേ​ശി​ക​ള്‍ പോ​ലീ​സ് പി​ടി​യി​ലാ​യി.

ക​ഞ്ചാ​വു​മാ​യി ര​ണ്ട് ആ​സാം സ്വ​ദേ​ശി​ക​ള്‍ പോ​ലീ​സ് പി​ടി​യി​ലാ​യി.

ജോണ്‍സണ്‍ ചെറിയാന്‍.
ചാലക്കുടി: കഞ്ചാവുമായി രണ്ട് ആസാം സ്വദേശികള്‍ പോലീസ് പിടിയിലായി. കൊന്പടിഞ്ഞാമാക്കല്‍ കേന്ദ്രീകരിച്ച്‌ കെട്ടിടം പണി ചെയ്തുവരുന്ന ആസാം ദിബ്രുഗ്രാ സ്വദേശി സജന്‍ ലാമ (27), രാജ് ലാമ(24) എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്.
ഇവരില്‍ നിന്നും അരക്കിലോയോളം കഞ്ചാവു പിടിച്ചെടുത്തിട്ടുണ്ട്. അങ്കമാലിയില്‍ ട്രെയിന്‍ ഇറങ്ങിയ ഇവര്‍ അവിടെ താമസിക്കുന്ന ഉത്തരേന്ത്യക്കാരായ ഇവരുടെ സുഹൃത്തുക്കള്‍ക്ക് കഞ്ചാവു വിറ്റശേഷം ചാലക്കുടിയില്‍ എത്തിയതാണെന്നു പറയുന്നു.
ഓരോ തവണ നാട്ടില്‍ നിന്നും വരുന്പോള്‍ രണ്ടു കിലോ യോളം കഞ്ചാവുമായിട്ടാണ് ഇവിടെ എത്താറ്. വടക്കേ ഇന്ത്യന്‍ തൊഴിലാളികള്‍ക്കും ഇവരുടെ മലയാളി സുഹൃത്തുക്കള്‍ക്കും കഞ്ചാവു വില്‍ക്കാറുണ്ടെന്ന് പോലീസ് പറഞ്ഞു.
RELATED ARTICLES

Most Popular

Recent Comments