Tuesday, November 26, 2024
HomeLiteratureഒരു നല്ല മനുഷ്യന്‍. (അനുഭവ കഥ)

ഒരു നല്ല മനുഷ്യന്‍. (അനുഭവ കഥ)

ഒരു നല്ല മനുഷ്യന്‍. (അനുഭവ കഥ)

മിലാല്‍ കൊല്ലം.
ചില കാര്യങ്ങൾ കേൾക്കുമ്പോൾ ഒരു വിഷമം ആണു.
എന്റെ സുഹൃത്തും അയൽ വാസിയും സാറും അണ്ണനും പിന്നെ സർക്കാർ ഉദ്യോഗസ്ഥനുമായ അദ്ദേഹം ഇന്ന് എന്നോട്‌ പറയുമ്പോഴാണു അറിയുന്നത്‌. എനിക്കും പ്രായമാകുന്നുണ്ട്‌ എന്ന്.
ഞാൻ ഇപ്പോഴും ചില ആൾക്കാരുമായി ഫോണിൽ പരിചയപ്പെടുമ്പോൾ എന്നെ കുറിച്ച്‌ പറഞ്ഞ്‌ പരിചയപ്പെടുന്നത്‌ ഇന്നടത്തേ പയ്യൻ എന്നാണു. അത്‌ അങ്ങനെ ആണു. ഇപ്പോഴും ചെറുപ്പം ആണെന്നാണു വിചാരം.
കുറച്ച്‌ വർഷങ്ങൾക്ക്‌ മുൻപ്‌ ഞാൻ കരീഷ്മയിൽ നിൽക്കുമ്പോൾ ഞങ്ങളുടെ അദ്ധ്യാപകനായിരുന്ന ഡെൻസിൽ സാർ അവിടെ വന്നു. സാർ കരീഷ്മയിലെ സ്ഥിരം അന്തേവാസി ആയിരുന്നു. സാർ പറഞ്ഞു ഇന്ന് പെൻഷൻ വാങ്ങാൻ പോയിരുന്നു. പിന്നൊരു കാര്യമുണ്ട്‌ ഞാൻ പഠിപ്പിച്ച കുട്ടിയായ അനിരുദ്ധൻ അവിടെ ഉള്ളത്‌ കൊണ്ട്‌ അവിടെ ചെന്ന് അധിക നേരം കാത്ത്‌ നിൽക്കണ്ട. ഒരിക്കൽ ഞാൻ പറഞ്ഞു. അനിരുദ്ധ. നിന്നെ ഞാൻ പഠിപ്പിച്ചതാ. അതുകൊണ്ട്‌ ഒരുപാട്‌ നേരം നിറുത്തി വിഷമിപ്പിക്കരുതെ എന്ന്. അന്നുമുതൽ സാറിനെ കണ്ടാലുടൻ എല്ലാം ശരിയാക്കി പെൻഷനും കൊടുത്ത്‌ വിടുമായിരുന്നു.
ചില ആൾക്കാർ പറയുന്നത്‌ കേട്ടിട്ടുണ്ട്‌. ഒന്നുകിൽ വീട്ടുകാർക്ക്‌ ഗുണം ഉണ്ടാകണം അല്ലെങ്കിൽ നാട്ടുകാർക്ക്‌ ഗുണം ഉണ്ടാകണം എന്ന്. ഇദ്ദേഹം നാട്ടുകാർക്കും വീട്ടുകാർക്കും ഗുണം ഉണ്ടായിരുന്ന ആളായിരുന്നു.
ഞങ്ങളുടെ നാട്ടുകാർ പലരും പറഞ്ഞ്‌ ഞാൻ കേട്ടിട്ടുണ്ട്‌ ട്രഷറിയിൽ അനിരുദ്ധൻ ഉള്ളതു കൊണ്ട്‌ പേടിക്കണ്ടാ. അങ്ങ്‌ ചെല്ലാത്ത പാടെ ഒള്ളു. അപ്പോൾ തന്നെ കാര്യം സാധിച്ചു തരും എന്ന്.
30 – 12 – 2017 – ൽ അദ്ദേഹം സർക്കാർ ഉദ്ദ്യോഗത്തിൽ നിന്ന് വിരമിക്കുകയാണു. അദ്ദേഹത്തിനു എന്റെ വക ഒരു നല്ല നമസ്ക്കാരം.
ഇനിയും വരും കാലങ്ങളിൽ നല്ലവരായ ഉദ്ദ്യോഗസ്ഥർ ഈ സ്ഥാനമാനങ്ങൾ അലങ്കരിക്കും എന്ന് നമുക്ക്‌ പ്രതീക്ഷിക്കാം.
RELATED ARTICLES

Most Popular

Recent Comments