മിലാല്‍ കൊല്ലം.
സെക്രട്ടേറിയറ്റിൽ പഞ്ചിംഗ് ഏർപ്പെടുത്തിയതിന്റെ രണ്ടാം ദിവസമായ ഇന്നലെ കൃത്യസമയത്ത് പഞ്ച് ചെയ്തത് 2873 ജീവനക്കാർ.
ആദ്യ ദിവസം 3050 പേർ പഞ്ച് ചെയ്തിരുന്നു.
ഇന്നലെ 716 പേർ വൈകി പഞ്ച് ചെയ്തപ്പോൾ, 908 പേർ പഞ്ച് ചെയ്തതേയില്ല. ആദ്യ ദിവസം 500 പേരാണു പഞ്ച് ചെയ്യാതിരുന്നത്. രണ്ടാം ദിവസം അത് ഇരട്ടിയോളമെത്തി. (കേരള കൗമുദി)
ഞാൻ കഴിഞ്ഞ ദിവസം ഒരു വണ്ടിയുടെ ആവശ്യത്തിനു ഒരു കമ്പനിയിൽ പോയി. ആദ്യം നിൽക്കുന്നവർക്ക് മുൻ ഘടന ഉള്ളതുകൊണ്ട് ഞാൻ രാവിലെ പോയി.
സമയം എഴുതി വച്ചിരിക്കുന്നത് രാവിലെ 8.30ത്. അങ്ങനെ എട്ട് മുപ്പത് ആയപ്പോൾ ചില ഉറുമ്പും കൂട് കണ്ടിട്ടില്ലെ? മണ്ണിളകി കിടക്കും. പക്ഷേ അവിടെ ഒരു ഉറുമ്പും കാണില്ല. എന്നാൽ നമ്മൾ തിരിഞ്ഞ് എവിടെ എങ്കിലും ഒന്ന് നോക്കിയിട്ട് വീണ്ടും മണ്ണിളകി കിടക്കുന്നിടത്ത് നോക്കുമ്പോൾ അവിടെ മൊത്തം ഉറുമ്പ് ആയിരിക്കും. അതുപോലെ അവിടെ മൊത്തം തൊഴിലാളികളും മേലധികാരികളും മറ്റും.
അങ്ങനെ ഞാൻ ഓടി ചെന്നപ്പോൾ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. നിൽക്കു ഒരു പതിനഞ്ച് മിനിറ്റ് കൂടി ഉണ്ട്. ജോലി സമയം തുടങ്ങിയതിനു ശേഷം ഒരു പതിനഞ്ച് മിനിറ്റ് ഉദ്യോഗസ്ഥന്മാർ തമ്മിൽ ഫൈസ് റ്റു ഫൈസ് മീറ്റിംഗ് ഉണ്ട്. അത് കഴിഞ്ഞെ ജോലി തുടങ്ങു. അത് മാനേജ്മെന്റിന്റെ തീരുമാനമാണു. എല്ലാവരും ഒത്ത് ഒരുമിച്ച് പോകാൻ വേണ്ടി.
മാനേജ്മെന്റിനറിയാം ജോലി സമയം തുടങ്ങുന്നതിനു മുൻപാണു ഈ മീറ്റിംഗ് വച്ചിട്ടുള്ളതെങ്കിൽ ഒരുത്തരും പങ്കെടുക്കില്ലാന്ന്. അതുകൊണ്ട് ജോലി സമയത്തിനകത്ത് വച്ചിരിക്കുകയാണു മീറ്റിംഗ്.
എന്നിട്ട് അദ്ദേഹം പറഞ്ഞു. ഇംഗ്ലീഷുകാരൻ ഓരോന്ന് കൊണ്ടു വരും. അത് നടപ്പിലാക്കും. ഫൈസ് റ്റു ഫൈസ് എന്നല്ലാതെ മുഖത്തോട് മുഖം എന്നേങ്ങാണം ആയിരുന്നെങ്കിൽ പത്ത് ചീത്ത വിളിക്കാമായിരുന്നു.
ഇനി നിങ്ങൾ നോക്കിക്കോ. മീറ്റിംഗ് കഴിയുന്നതുവരെ എന്തോരു സന്തോഷം ആയിരിക്കുമെന്നു തങ്ങളിൽ തങ്ങളിൽ.
മീറ്റിംഗ് കഴിഞ്ഞ് ഇറങ്ങിയാലോ തങ്ങളിൽ തങ്ങളിൽ കണ്ടാൽ കീരിയും പാമ്പുമാണു. സംശയം ഉണ്ടെങ്കിൽ നോക്കിക്കോ.
വളരെ ശരിയായിരുന്നു. മീറ്റിംഗ് കഴിഞ്ഞു വന്നു നമ്മുടെ പ്രശ്നം പരിഹരിക്കാൻ തുടങ്ങിയപ്പോൾ ഈ ഉദ്യോഗസ്ഥനു മറ്റൊരു ഉദ്യോഗസ്ഥന്റെ ചെറിയ ഒരു ആവശ്യം ഉണ്ട്. എന്നിട്ട് എന്നോട് നിൽക്കാൻ പറഞ്ഞിട്ട് ഇദ്ദേഹം മറ്റേ ഉദ്യോഗസ്ഥന്റെ അടുത്തേയ്ക്ക് പോയി. ഇദ്ദേഹം അങ്ങ് അടുത്ത് ചെല്ലാറായപ്പോൾ മറ്റേയാൾ എഴുനേറ്റ് പുറത്തേക്ക് ഒരു പോക്ക്.
ഇത് പിന്നെ ചെറിയ ഒരു കാര്യമായത് കൊണ്ട് ഇദ്ദേഹം മറ്റൊരു ഉദ്യോഗസ്ഥന്റെ അടുത്തേയ്ക്ക് ചെന്നു. അപ്പോൾ അദ്ദേഹം അത് വേണം ഇത് വേണം എന്നൊക്കേ പറഞ്ഞു. ഇദ്ദേഹം കേട്ടുകൊണ്ട് തിരിച്ചു പോന്നു.
എന്നോട് പറഞ്ഞു. ഇതാണു അവസ്ത. ഒരു കാര്യം ചെയ്യ്. നിങ്ങൾ ഒന്ന് അദ്ദേഹത്തിന്റെ അടുത്ത് ചെന്ന് പറഞ്ഞു നോക്ക്. അങ്ങനെ ഞാൻ ചെന്നു. അപ്പോൾ തന്നെ കാര്യം നടന്നു.
തിരിച്ച് മറ്റേയാളിന്റെ മേശക്ക് അടുത്ത് ചെന്നപ്പോൾ പറഞ്ഞു. ഇതാണു ഫൈസ് റ്റു ഫൈസ് മീറ്റിംഗ് കൊണ്ടുള്ള നേട്ടം. പുറത്ത് നിന്ന് വരുന്ന നിങ്ങൾക്ക് കിട്ടുന്ന അത്രയും പോലും സഹകരണം അകത്തുള്ളവർ തമ്മിൽ ഇല്ല എന്നതാണു സത്യം.