Thursday, November 28, 2024
HomePoemsമാരുതൻ. (കവിത)

മാരുതൻ. (കവിത)

മാരുതൻ. (കവിത)

ബെന്നി. (Street Light fb group)
ഏഴുവൻകരകളിൽ വീശിടും മാരുതാ
എങ്ങുന്നുവന്ന നീ എവിടേയ്ക്കുപോകുന്നു
ആരോടും പറയാതെ, യാത്രയും ചൊല്ലാതെ
എല്ലാരേം അറിയിച്ചു ദൂരേയ്ക്കുപോകയാേ
ഞാനും അറിഞ്ഞില്ല, നീ നിന്റെ നോവും പറഞ്ഞില്ല
നിനക്കാരുമില്ലെങ്കിലും നീയേവർക്കും സ്വന്തവും’
പൂത്തുനില്ക്കും കാനനത്തിൽ പൂന്തേൻന്നുകർന്നും
ഒഴുകിയോടും പുഴകളിൽ ഓളങ്ങൾപ്പോലെയും
ഇളകിയാടും മുളന്തണ്ടിൽ വള്ളിയൂഞ്ഞാലാടിയും
എന്റെ ആരാമങ്ങളിൽ നർത്തകനായെത്തിയും
പ്രണയപരവശനാമെനിക്കാെരു ദൂത്പോകൂ സ്നേഹിത
കോപമേറ്റാൽ നീയപ്പോൾ ഭൈരവനായി മാറിനിൻ
പ്രിയതയാമാഴിയിൽ രുദ്രതാണ്ഡവമാടിയും,
വിരഹമേറ്റാൽ മരുഭൂവിലേകനായലഞ്ഞിടും,
ശാന്തനായാൽ പാരിലാകേ കുളിർതെന്നൽ വീശിയും,
ദേവദൂതനായിനീ ഈ വാനിലലിഞ്ഞിടൂ
ദേവദൂതനായിനീ ഈ വാനിലലിഞ്ഞിടൂ

 

RELATED ARTICLES

Most Popular

Recent Comments