Thursday, November 28, 2024
HomePoemsജനിമൃതി.. (കവിത)

ജനിമൃതി.. (കവിത)

ജനിമൃതി.. (കവിത)

ആര്യ മാങ്ങാട്. (Street Light fb group)
ഓമനപ്പൂമുഖം കണ്ട നാളന്നു ഞാൻ
താമരപ്പൂവുടൽ നെഞ്ചോടു ചേർത്തു..
അമ്മ തൻ കൺമണീ നിൻ ചെഞ്ചുണ്ടിലെന്നുടെ
വാത്സല്യമിറ്റിച്ചു നിന്നെ ഞാനൂട്ടവേ
കാൽ വളരുന്നൂ… കൈ വളരുന്നൂ..
കണ്ണിന്റെ കൺമണിയായെന്നോമനേ ..
കുഞ്ഞരിപ്പല്ലുമായി നൊണ്ണുകാട്ടി ചിരിച്ചെന്നുടെ
മാനസത്തിങ്കൽ പൂന്തിങ്കളായി കണ്ണേ നീ.
എന്നുടെ കൈകളിൽ തൂങ്ങി നീയാദ്യം പിച്ചവെച്ചൊരാക്കാലിൽ മുത്തമിട്ടമ്മയിൽ
ആമോദമൊന്നായി തേരിലേറിയോമലേ..
എന്നെന്നമ്മ തൻ ഗദ്ഗദം കാതിൽ പതിയവേ
ആദ്യാക്ഷര മധുരമൊന്നു നുണയാൻ
താതന്റെ കൈകളിൽ തൂങ്ങിച്ചിണുങ്ങി..
പാടവരമ്പിലെ ചേറിൽച്ചിതറിയ
കുട്ടിക്കാലമെൻ നിറമാർന്നയോർമ്മകൾ.
കൗമാര സ്വപ്നങ്ങൾ പൊടിമീശയായി
മേൽച്ചുണ്ടിലേറിയ ഹേമന്തകാലവും
ആദ്യാനുരാഗത്തിൻ പൂന്തിങ്കളിൽ
യൗവനം തളിരിട്ടു ഹൃദയത്തിലവളെൻ
അഗ്നിസാക്ഷിയായിച്ചേർന്നതും..
കുഞ്ഞുകാലടികൾ പൂത്തൊരെൻ തിരുമുറ്റം
മഞ്ചാടി മണികളാൽ കളിമാല കോർത്തതും..
ഓളപ്പരപ്പിലാടിയ ജീവിതത്തോണിയിൽ
ആഴങ്ങളേറെ തുഴഞ്ഞതും ഞാനേ..
വെള്ളിനരകൾ മുത്തമിട്ടൊരെൻ തലയിൽ
ആയുസ്സിൻ വരകൾ മങ്ങിത്തുടങ്ങിയ നാൾ
തളരുന്ന നേരത്തെൻ ചുമലിലമർന്നൊരാ
പുത്ര വാത്സല്യത്തിൻ മധുരം നുണഞ്ഞു ഞാൻ
ശരണാലയത്തിൻ പടികടന്നകലവേ
എന്നുണ്ണി തന്നുടെ സന്തോഷമെങ്കിൽ
രോഗാരിഷ്ടതയ്ക്കു കാത്തുകിടക്കാതെ
നൻമകളൊക്കെയും നേർന്നെന്നുടെ
തലക്കുറി കാത്തൊരെൻ ഈശന്റെ
ചേവടികളിൽ ചേരാൻ വെമ്പൽ കൊണ്ടേനേ.
RELATED ARTICLES

Most Popular

Recent Comments