Saturday, November 30, 2024
HomePoemsഎന്റെ പെങ്ങൾ.. നിങ്ങളുടേയും.... (കവിത)

എന്റെ പെങ്ങൾ.. നിങ്ങളുടേയും…. (കവിത)

എന്റെ പെങ്ങൾ.. നിങ്ങളുടേയും.... (കവിത)

സൂര്യൻ. (Street Light fb group)
ഇത്
എന്റെ
സഹോദരിയുടെ
ശരീരമാണ്.
അവൾ
ഉത്തർപ്രദേശിലാണ് താമസിക്കുന്നത്.
കഴിഞ്ഞ കുറച്ച്
വർഷങ്ങളായി
അവൾ
ക്യാൻസർ
രോഗത്തിന്
ചികിത്സയിലായിരുന്നു.
പക്ഷെ….,
നിർഭാഗ്യകരമെന്ന്
പറയട്ടെ..
അവൾ
കുറച്ച്
കശ്മലന്മാരാൽ
ബലാത്സംഗം
ചെയ്യപ്പെട്ടു.
ഇതുപോലെതന്നെ
എന്റെ
മറ്റൊരു പെങ്ങളെ
ഡൽഹിയിൽ വച്ച്
ചിലർ
ബലാത്സംഗം
ചെയ്ത്
കൊലപ്പെടുത്തി.
ഷൊർണ്ണൂർ
പാസഞ്ചറിൽ
ക്രൂരബലാത്സംഗത്തിനിരയായ
സൗമ്യയും
പെരുമ്പാവൂരിലെ
ജിഷയും
എന്റെ
സഹോദരിമാരായിരുന്നു.
ഇങ്ങനെ
എന്റെ
നിരവധി
പെങ്ങന്മാരെ
ചിലർ
നിരന്തരം
ബലാത്സംഗം
ചെയ്യുന്നൂ….
ഇനിയെങ്കിലും
എന്റെ സഹോദരിമാരെ
മാനഭംഗപ്പെടുത്തരുതേ….
കാരണം,
അവർ
എന്റെ
സഹോദരി
മാത്രമല്ല..
നിങ്ങളുടേയും
സഹോദരിയല്ലേ ….?

 

RELATED ARTICLES

Most Popular

Recent Comments